Advertisment

മോഡേൺ റൈസ് മിൽ അടച്ചത് വൻകിട സ്വകാര്യ മില്ലുകളെ സഹായിക്കാൻ - വെൽഫെയർ പാർട്ടി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ആലത്തൂർ മേഡേൺ റൈസ് മിൽ അടച്ചു പൂട്ടിയതു മൂലം കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണെന്നും മിൽ അടച്ചു പൂട്ടിയതിനു പിന്നിൽ വൻകിട സ്വകാര്യ മില്ലുകളെ സഹായിക്കാനാണെന്നും സർക്കാർ ഇതിന് ഒത്താശ ചെയ്ത്കൊടുക്കുകയാണെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗം ആരോപിച്ചു.

സംസ്ഥാന ധനവകുപ്പ് ഭക്ഷ്യവകുപ്പിന് പണമനുവദിക്കാത്തതും പൊതു വിതരണ വകുപ്പിന് നൽകിയ അരിയുടെ പണം നൽകാൻ കഴിയാത്തതുമാണ് മില്ല് അടക്കാനുള്ള കാരണമായി ഭക്ഷ്യവകുപ്പ് പറയുന്നതിനാൽ ധനവകുപ്പ് എത്രയും വേഗം പണം അനുവദിക്കണം. ഒന്നാംവിള നെല്ലിന്റെ വില കർഷകർക്ക് സഹകരണ സംഘംവഴി എത്രയും വേഗം നൽകണമെന്നും യോഗം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കെ.സി. നാസർ, സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ, ജില്ലാ ജനറൽ സെക്രട്ടറി അജിത് കെല്ലങ്കോട്, പി.ലുഖ്മാൻ, എം.പി. മത്തായി മാസ്റ്റർ, എ.ഉസ്മാൻ, സി.രാധാകൃഷ്ണൻ, സലാം എന്നിവർ സംസാരിച്ചു.

Advertisment