Advertisment

ടിപ്പു സുൽത്താൻ റോഡ്: അനാസ്ഥക്കെതിരെ താക്കീതായി വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ണ്ടു പതിറ്റാണ്ടിനിടയിൽ ഇതുവരെയും സമഗ്രമായ നവീകരണം നടക്കാത്ത മണ്ണാർക്കാട്-കോങ്ങാട് ടിപ്പു സുൽത്താൻ റോഡിന്റെ സമ്പൂർണ്ണ വികസനം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഉമ്മനഴി സെന്ററിൽ പ്രതിഷേധ സംഗമം നടത്തി.

Advertisment

റോഡിന്റെ വികസനത്തിനായി വർഷങ്ങളായി സംസ്ഥാന ബജറ്റിലടക്കം കോടികൾ പാസായിട്ടും ശാസ്ത്രീയമായ നവീകരണംനടത്തിയിട്ടില്ല. ഇടക്ക് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി ഗർത്തങ്ങൾ അടച്ചുള്ള കേവല വർക്കുകളാണ് നടക്കാറുള്ളത്. ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ റോഡ് വികസനമെന്ന പ്രതീതി സൃഷ്ടിക്കും വിധം രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്നുണ്ട്.

publive-image

റോഡ് പണി ആരംഭിക്കാനുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായിട്ടും അത് ചെയ്യാതെ സർവകക്ഷി യോഗം വിളിക്കുന്നത് എന്തിനാണെന്നും പ്രതിഷേധ സമരക്കാർ ചോദിച്ചു. റോഡ് വികസനത്തിനായി പാസാക്കിയ കോടിക്കണക്കിന് രൂപ എവിടെ പോയെന്ന് അധികൃതർ ജനങ്ങളോട് വിശദീകരിക്കണം.

റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ശബ്ദിക്കുന്നവരെയും തട്ടിക്കൂട്ട് പണികൾക്കെതിരെ വിരൽ ചൂണ്ടുന്നവരെയും വികസന വിരുദ്ധരാക്കി മുദ്രകുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും ആരോപിച്ചു. മുഴുവൻ ഫണ്ടും ഉപയോഗിച്ചുള്ള ശാസ്ത്രീവും പൂർണവുമായ റോഡ് പണി നടക്കും വരെ ജനകീയ പ്രക്ഷോഭങ്ങൾ ഉയരും. അതിൽ നേതൃപരമായ പങ്ക് വെൽഫെയർ പാർട്ടി നിർവഹിക്കും - നേതാക്കൾ പറഞ്ഞു.

publive-image

വെൽഫെയർ പാർട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖനി ഉദ്ഘാടനം ചെയ്തു. പുലാപ്പറ്റ യൂണിറ്റ് പ്രസിഡൻറ് ഖാലിദ്.വി അധ്യക്ഷനായി. നൗഷാദ്.എം എ.അമീനുല്ലാഹ്, കെ എം ഷാക്കിർ അഹമ്മദ് കെ.എം സാബിർ അഹ്സൻ അബ്ദുൽ മജീദ്.കെ തുടങ്ങിയവർ പ്രസംഗിച്ചു.

കെ.ഹസനാർ, ഹനീഫ സി.എം, പി.മുജീബുറഹ്മാൻ, വഹീദുദ്ദീൻ, ഹമീദ്.കെ, അബ്ദുൽ റഷീദ്, ഫിറോസ് തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

Advertisment