Advertisment

എരവാളൻ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് വകുപ്പ് മന്ത്രി ഇടപെടണം - വെൽഫെയർ പാർട്ടി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടതു മൂലം ഉദ്യോഗവും മറ്റ് അടിസ്ഥാന അവകാശങ്ങളും നഷ്ടപെട്ടുകൊണ്ടിരിക്കുന്ന എരവാളൻ വിഭാഗത്തിൽ പ്പെട്ടവർ താമസിക്കുന്ന കൊല്ലങ്കോട് പുത്തൻപാടം, പറത്തോട് ആദിവാസി കോളനി വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു.

Advertisment

publive-image

ഇക്കാര്യം പരിഹരിക്കാൻ വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെടണം. നടക്കുവാൻ റോഡില്ല, കുടിക്കുവാൻ ശുദ്ധ ജലമില്ല , സുരക്ഷിതമായ വീടുകളില്ല ,സ്ഥിരവരുമാനമില്ല. നരകയാതന അനുഭവിക്കുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ പ്രയാസങ്ങളോട് നിഷേധാത്മക സ്വീകരിക്കുന്നതിനെതിരെ സമര പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ, വൈസ് പ്രസിഡണ്ടുമാരായ പി.മോഹൻദാസ്, പി. ലുഖ്മാൻ, സെക്രട്ടറി ചന്ദ്രൻ പുതുക്കോട്, മണ്ഡലം വൈസ് പ്രസിഡണ്ട് വി.കൃഷ്ണൻകുട്ടി, കമ്മിറ്റിയംഗം അലി കൊല്ലങ്കോട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Advertisment