Advertisment

കേന്ദ്ര ബജറ്റ് ജനദ്രോഹകരം - വെൽഫെയർ പാർട്ടി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  കേന്ദ്രബജറ്റ് ജനദ്രോഹകരവും കോർപ്പറേറ്റുകളെ സന്തോഷിപ്പിക്കുന്നതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി മിർസാദ് റഹ്മാൻ പറഞ്ഞു. വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതും ജീവിതം ദുരിതത്തിലേക്ക് തള്ളിവിടുന്നതുമാണ് ബജറ്റ്. കേന്ദ്ര സർക്കാറിന്റെ കേരളത്തോടുള്ള കടുത്ത അവഗണനയുടെ തുടർച്ചയും വിവേചനവുമാണ് ബജറ്റിലുള്ളതെന്നും രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി.മോഹൻദാസ്, ജില്ലാ സെക്രട്ടറി മൊയ്തീൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.സലാം സ്വാഗതവും മുനിസിപ്പൽ കമ്മറ്റി പ്രസിഡണ്ട് ആർ.മണികണ്ഠൻ നന്ദിയും പറഞ്ഞു.

Advertisment