Advertisment

സംഘ് രാഷ്ട്ര നിർമ്മിതിക്കായുള്ള വംശഹത്യയെ ചെറുക്കുക - വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  സംസ്ഥാന വ്യാപകമായി സംഘ് രാഷ്ട്ര നിർമ്മിതിക്കായുള്ള വംശീയതയെ ചെറുക്കുക എന്ന ആഹ്വാനവുമായി വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

Advertisment

പാലക്കാട് മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനംപുതുപ്പള്ളി സ്ട്രീറ്റിൽ നിന്നുമാരംഭിച്ച പ്രതിഷേധ പ്രകടനം കെ.എസ്.ആർ.ടി.സിക്ക് സമീപം സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ജ്വാല ജില്ല' ജനറൽ സെക്രട്ടറി എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.

publive-image

യു.പിയിൽ പ്രഭാത സവാരിക്കിറങ്ങിയ പതിനഞ്ചുകാരൻ മുഹമ്മദ് ഖാലിദിനെ ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞ് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയ സംഘ് പരിവാർ ക്രൂരതക്കെതിരെ മുഴുവനാളുകളും രംഗത്തിറങ്ങണമെന്നും മുഹമ്മദ് അഖ്‌ലാഖ് മുതൽ മുഹമ്മദ് ഖാലിദ് വരെ രാജ്യത്ത് നടന്ന അമ്പതിലധികം ആൾക്കൂട്ട കൊലപാതകങ്ങളിൽ അക്ഷന്തവ്യമായ മൗനം പാലിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെയും ഭരണകൂടത്തിന്റെയും കുറ്റകരമായ നിലപാട് അത്യന്തം ആപൽക്കരമാണ് അദ്ദേഹം പറഞ്ഞു.

മണ്ഡലം നേതാക്കളായ കെ.സലാം, ആർ. മണികണ് oൻ, കെ. ഇഖ്ബാൽ, മൻസൂർ നാലു വീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment