Advertisment

'കാശ്മീർ വിഭജിച്ചത് ആർ.എസ്.എസ് ഹിന്ദുത്വ അജണ്ടയുടെ ഭാഗം'

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  കേന്ദ്ര ഭരണത്തിൽ മോദിക്ക് കൂട്ടായി അമിത് ഷായും വന്നതോടെ പടർന്ന് പന്തലിക്കുന്ന വിദ്വേഷങ്ങൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് "കാശ്മീർ: ഭരണഘടനയും ജനാധിപത്യവും കൊല ചെയ്യപ്പെട്ടു" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആഹ്വാനം ചെയ്തു.

Advertisment

publive-image

വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് പി.ലുഖ്മാൻ സംഗമം ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെയും ഭരണഘടനയെയും കാറ്റിൽ പറത്തി കാശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ് സംസ്ഥാനത്തെ രണ്ടായി വിഭജിച്ചത് ആർ.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയംഗം ബാബു തരൂർ, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി ഷഫീഖ് അജ്മൽ എന്നിവർ സംസാരിച്ചു.

വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം പ്രസിഡൻറ് സലാം മേപ്പറമ്പ് സ്വാഗതവും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി സമദ് പുതുപ്പള്ളി തെരുവ് നന്ദിയും പറഞ്ഞു. വലിയങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ശകുന്തള ജങ്ഷനിൽ സമാപിച്ചു.

Advertisment