Advertisment

സംഘ് രാഷ്ട്ര നിർമിതിക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'സംഘ് രാഷ്ട്ര നിർമ്മിതിക്കെതിരെ 'സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഭാഗമായി പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്റ് ഗ്രൗണ്ടിൽ പ്രതിഷേധ സംഗമം സംഘടിച്ചു.

Advertisment

publive-image

സംസ്ഥാന സെക്രട്ടറി എം.ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാനഭരണഘടന മാറ്റിയെഴുതി രാജ്യത്തെ തകർക്കാനാണ് ബിജെപി നീക്കമെന്നും

സ്വാതന്ത്ര്യസമര കാലത്ത് വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിലനിൽക്കെത്തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന പോലെ ഈ കാലഘട്ടത്തിലും സംഘ് രാഷ്ട്ര നിർമ്മിതിക്കെതിരെ മതേതര ശക്തികൾ ഒറ്റക്കെട്ടായി നില്കുവാനാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് റിയാസ്ഖാലിദ് അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ല അസി.സെക്രട്ടറി കൃഷ്ണൻകുട്ടി, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എം. ഹമീദ്, കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ശിവരാജേഷ്, എൻ.സി.പി ജില്ലാ സെക്രട്ടറി സിറാജ് കൊടുവായൂർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബോബൻ മാട്ടു മന്ത, സൗഹൃദവേദി കൺവീനർ അഡ്വ.ഗിരീഷ് നൊച്ചുള്ളി, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് കെരീം പറളി തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു.

മണ്ഡലം സെക്രട്ടറി എ.കെ.ഫിർദൗസ് പ്രമേയം അവതരിപ്പിച്ചു.

വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ സമാപന പ്രസംഗം നടത്തി. മണ്ഡലം കമ്മിറ്റിയംഗം മുഹമ്മദ് മാഷ് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡണ്ട് കെ.സലാം നന്ദിയും പറഞ്ഞു.

Advertisment