പാലക്കാട്: 'പങ്കാളിത്ത പെൻഷൻ - മെഡിസെപ്, ഇടത് സർക്കാർ വഞ്ചന അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യം ഉയർത്തി അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേർസ് (അസെറ്റ്) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി എം.സുലൈമാൻ ധർണ ഉദ്ഘാടനം ചെയ്തു.
അസെറ്റ് ജില്ലാ ചെയർമാൻ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കേരളാ സ്കൂൾ ടീച്ചേർസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ബഷീർ വല്ലപ്പുഴ വിഷയാവതരണം നടത്തി.
പങ്കാളിത്ത പെൻഷൻകാരുടെ സംഘടനയായ എൻ.പി.എസ്. ഇ.സി. കെ. ജില്ലാ പ്രസിഡന്റ് രതീഷ് കുന്നത്ത്, ഗസറ്റഡ് ഓഫീസേർസ് മൂവ്മെന്റ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി എം.എ.സകീർ ഹുസൈൻ, ടീച്ചേർസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം സുമയ്യ ടി.കെ. എന്നിവർ ആശംസാ പ്രസംഗം നടത്തി.
ടീച്ചേർസ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി ഫാറൂക്ക് ഓടനൂർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സലീം മുണ്ടൂർ നന്ദിയും പറഞ്ഞു.