Advertisment

അപകട മരണങ്ങൾ വർധിക്കുന്നു: റോഡ് സുരക്ഷാ വിഭാഗം ഉണർന്നു പ്രവർത്തിക്കണം - വെൽഫെയർ പാർട്ടി

New Update

പാലക്കാട്:  കുളപ്പുള്ളി ഹൈവേയിൽ വാഹനാപകട മരണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷാ വിഭാഗവും, ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയും ഉണർന്നു പ്രവർത്തിക്കണമെന്ന് വെൽഫെയർ പാർട്ടി പിരായിരി പഞ്ചായത്ത് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

Advertisment

ബുധനാഴ്ച കുറിശ്ശാംകുളത്ത് സംഭവിച്ച റോഡപകടത്തിൽ ഒരു സഹോദരി മരണപ്പെടുകയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു.

publive-image

ഈ പ്രദേശത്ത് അപകടം തുടർക്കഥയായിരിക്കുകയാണ്.സ്പീഡ് ബ്രേക്കർ, സ്പീഡ് ലിമിറ്റ് ബോർഡുകൾ എന്നിവയോ മറ്റോ സ്ഥാപിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാവണം. ട്രാഫിക് പോലീസ് ഹൈവേയിൽ നിതാന്ത ജാഗ്രത പുലർത്തണം.

അധികൃതരുടെ നിസ്സംഗത മൂലം ഉണ്ടാവുന്ന അപകടങ്ങൾക്ക് അടിയന്തിര പരിഹാരമില്ലങ്കിൽ പ്രക്ഷോഭത്തിന് പാർട്ടി തയ്യാറാവുമെന്നും യോഗം മുന്നറിയിപ്പു നൽകി.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.സലാം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റിയാസ് ഖാലിദ്, പി.വി.റഷീദ്, അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു.

Advertisment