Advertisment

പൗരത്വ ഭേദഗതി ബിൽ കത്തിച്ച് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം

New Update

പാലക്കാട്:  വിവേചനം അടിച്ചേൽപ്പിക്കുന്ന പൗരത്വ ഭേദഗതി ബിൽ കത്തിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയുടെപ്രതിഷേധം.സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടിജില്ലാ പ്രസിഡണ്ട് കെ.സി.നാസർ ഉദ്ഘാടനം ചെയ്തു.

Advertisment

മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും വിവേചനം അടിച്ചേൽപ്പിക്കുന്നതും ഭരണഘടന ഉറപ്പു നൽകുന്ന തുല്യത സർക്കാർ നിഷേധിക്കുന്നതുമാണ്.

publive-image

വംശീയ വിരോധമാണ് സർക്കാറിന്റെ മുഖമുദ്രയെന്നും സവർണ്ണാധിപത്യത്തിലധിഷ്ഠിതമായ സംഘ് രാഷ്ട്ര അജണ്ട നടപ്പാക്കാനുള്ള വഴിയായാണ് കേന്ദ്ര സർക്കാർ ഈ ബിൽ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ അധ്യക്ഷത വഹിച്ചു.

ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബുറഹ്മാൻ, എഫ്. ഐ.ടി.യു ജില്ലാ പ്രസിഡണ്ട് കെരീം പറളി, ജില്ല സെക്രട്ടറി എം.എ.മൊയ്തീൻ കുട്ടി മാഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.ലുഖ്മാൻ സ്വാഗതവും പി.മോഹൻദാസ് നന്ദിയും പറഞ്ഞു

Advertisment