Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെൽഫെയർ പാർട്ടി ഹെഡ്പോസ്റ്റോഫീസ് ഉപരോധം - നേതാക്കളെ അറസ്റ്റ് ചെയ്തു

New Update

പാലക്കാട്:  പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീജനെയ്യാറ്റിൻകര ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഭരണഘടന ഉറപ്പു നൽകുന്ന സമത്വവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഇന്ത്യൻ മണ്ണിലെ പൗരൻമാരെ നാടില്ലാത്തവരാക്കി മാറ്റാനുള്ള സംഘ് പരിവാർ സർക്കാറിന്റെ നീക്കത്തിനെതിരെ ജനകീയ സമരം വിജയിക്കുമെന്നും അവർ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് കെ.സി.നാസർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ പി.ലുഖ്മാൻ, പി.മോഹൻദാസ്, സെക്രട്ടറിമാരായ ചന്ദ്രൻ പുതുക്കോട്, എം.എ.മൊയ്തീൻ കുട്ടി മാസ്റ്റർ, ആസിയ റസാഖ്, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് കെരീം പറളി, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് റഷാദ് പുതുനഗരം തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ സ്വാഗതവും മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ് നന്ദിയും പറഞ്ഞു. ജില്ലാ നേതാക്കളെയും പ്രവർത്തകരെയും പോലിസ് അറസ്റ്റു ചെയ്തു. നോർത്ത് സ്റ്റേഷനിൽ കൊണ്ടുപോവുകയും തുടർന്ന് ജാമ്യത്തിൽ വിടുകയും ചെയ്തു.

Advertisment