Advertisment

'ജനപക്ഷ രാഷ്ട്രീയത്തിൽ അണിചേരുക' - വെൽഫെയർ പാർട്ടി കുടുംബ സംഗമം

New Update

മലമ്പുഴ: 'ജനപക്ഷ രാഷ്ട്രീയത്തിൽ അണിചേരുക 'വെൽഫെയർ പാർട്ടിമലമ്പുഴ എസ്.പി.ലൈൻ യൂനിറ്റ് സംഘടിപ്പിച്ച കുടുംബസംഗമം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി എം.ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഭരണകൂsങ്ങൾ തന്നെ വേട്ടക്കാരായി മാറിയ സാഹചര്യമാണിന്ന്,അനീതി വാഴുന്ന കാലത്ത് നീതിക്കു വേണ്ടി രംഗത്തിറങ്ങാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് പി.മോഹൻദാസ്, മണ്ഡലം കമ്മിറ്റിയംഗം ആർ. മണികണ്oൻ, ഹംസ ചെമ്മാനം, കൃഷ്ണൻ ആനക്കല്ല് എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡണ്ട് മുസ്തഫ മലമ്പുഴ സ്വാഗതവും വൈസ് പ്രസിഡണ്ട് സുഭദ്ര നന്ദിയും പറഞ്ഞു.

Advertisment