Advertisment

ബ്രൂവറി അഴിമതി: മന്ത്രി ടി.പി.രാമകൃഷ്ണൻ രാജിവെക്കുക - വെൽഫെയർ പാർട്ടി പ്രതിഷേധം നാളെ

New Update

പാലക്കാട്:  കോടികള്‍ അഴിമതി നടത്തി ബ്രൂവറി അനുവദിച്ച മന്ത്രി രാമകൃഷ്ണന്‍ രാജിവെക്കണമെന്നും ഇടതു സർക്കാർ മദ്യനയം തിരുത്തണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിയേക്കാൾ തിടുക്കം മദ്യ- ഭൂമാഫിയകളുടെ താല്പര്യങ്ങൾക്കാണ് ഇടതു സർക്കാർ മുൻഗണന നൽകുന്നത്.

Advertisment

ഭൂഗർഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ച എലപ്പുള്ളിയിൽ ബ്രുവറി അനുവദിച്ചിരിക്കുന്നത് ചട്ടങ്ങൾ മറികടന്നാണ്. മദ്യ പ്രളയം സൃഷ്ടിക്കാനുള്ള ഇടതു സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്നും നേതാക്കൾ.

കോടികള്‍ അഴിമതി നടത്തി ബ്രൂവറി അനുവദിച്ച മന്ത്രി രാമകൃഷ്ണന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ മൂന്നിന് മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ്‌ കെ.സി. നാസർ അധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാ ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട്, ട്രഷറർ എ.ഉസ്മാൻ , ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.ലുഖ്മാൻ, എം.പി.മത്തായി മാസ്റ്റർ, ഹാജറ ഇബ്രാഹിം, സെക്രട്ടറിമാരായ എം.എ.മൊയ്തീൻ കുട്ടി വല്ലപ്പുഴ,ആസിയ റസാഖ് തുടങ്ങിയവർ സംസാരിച്ചു.

Advertisment