Advertisment

രാജ്യവ്യാപക പ്രക്ഷോഭത്തിന് നേരെയുള്ള പോലീസ് നടപടിക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം

New Update

പാലക്കാട്:  പൗരത്വ നിയമ ഭേദഗതിക്കും എൻ.ആർ.സിക്കുമെതിരായി രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന പോലിസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഒലവക്കോട് ടൗണിൽ പ്രകടനം നടത്തി.

Advertisment

പോസ്റ്റോഫീസിന് സമീപത്തു നിന്നുമാരംഭിച്ച പ്രകടനം റെയിൽവെ സ്റ്റേഷൻ റോഡ് വഴി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.

publive-image

'പൗരത്വ നിയമ ഭേദഗതി. ക്കെതിരെ ഉയർന്നു വരുന്ന ജനകീയ പ്രക്ഷോഭങ്ങൾ ഒറ്റക്കെട്ടായി സമൂഹം ഏറ്റെടുത്തിരിക്കുകയാണെന്നും ഫാസിസ്റ്റു സർക്കാറിന്റെ ഭരണഘടനാവകാശങ്ങളുടെ ലംഘനത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെയുള്ള ഈ മുന്നേറ്റം വിജയിക്കുമെന്നും സ്വതന്ത്ര സമര ചരിത്രം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.മുജീബുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡണ്ട് എ.റഷാദ്, വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡണ്ട് കെ.സലാം, മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ആർ.മണികണ്oൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment