Advertisment

നെല്ലിയാമ്പതിയിലെ ദുരിതമേഖലയിൽ വെൽഫെയർ പാർട്ടി കിറ്റു വിതരണം

New Update

പാലക്കാട്:  ഉരുൾപ്പൊട്ടൽ മൂലം ദുരിതമനുഭവിക്കുന്ന നെല്ലിയാമ്പതി പോത്തുമലയിലെ കുടുംബങ്ങൾക്ക് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി. നെല്ലിയാമ്പതി പോത്തുമല പരിസര പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് കിച്ചൻ കിറ്റും ഭക്ഷ്യവസ്തുക്കളുമാണ് നൽകിയത്.

Advertisment

publive-image

വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ വിതരണോദ്ഘാടനം ചെയ്തു. 'ദുരിതം പേറുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ കാലവിളംബം കൂടാതെ എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, മണ്ഡലം പ്രസിഡണ്ട് ഹനീഫ മുതലമട ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് റഷാദ് പുതുനഗരം, ജില്ലാ കമ്മിറ്റിയംഗം അക്ബർഅലി കൊല്ലങ്കോട്, എ.എഫ്.മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment