Advertisment

ഇന്ധന വില വർദ്ധനക്കെതിരെ പ്രതിഷേധം ഉയരണം. വെൽഫെയർ പാർട്ടി വാഹന പ്രചരണ ജാഥ എം.ജോസഫ് ജോൺ ഉൽഘാടനം ചെയ്തു

New Update

പാലക്കാട്:  ഇന്ധന വില വർദ്ധനക്കെതിരെ വെൽഫെയർ പാർട്ടി പാലക്കാട്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സ്റ്റേഡിയം ബസ് സ്റ്റാന്റിൽ വെൽഫെയർ പാർട്ടി സ്റ്റേറ്റ് സെക്രട്ടറി എം.ജോസഫ് ജോൺ ഉൽഘാടനം ചെയ്തു.

Advertisment

publive-image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് മാറിയതിന്റെ ഉത്തരവാദിത്തം മോദി സർക്കാറിനാണെന്നും കള്ളക്കണക്കുകൾ കാണിച്ച് ജി.ഡി.പി വളർച്ചയുണ്ടെന്ന് സ്ഥാപിച്ചെടുക്കുകയാണ് സർക്കാറെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടങ്ങളുടെ കോർപ്പറേറ്റ് പ്രീണനത്തിനെതിരെയും ഇന്ധനകൊള്ളക്കെതിരെയും ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കണമെന്നും വർഗീയതയും വംശീയ വിദ്വേഷവും ഇളക്കിവിട്ട് ഇതെല്ലാം മറച്ചു പിടിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാറെന്നും അദ്ദേഹം പറഞ്ഞു.

publive-image

സ്റ്റേറ്റ് കമ്മിറ്റി അംഗം എം സുലൈമാൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി. ലുഖ്മാൻ, ജില്ലാ സെക്രട്ടറി എം.പി. മത്തായി മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് റിയാസ് ഖാലിദ്, മണ്ഡലം സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു മണ്ഡലം വൈസ് പ്രസിഡണ്ട് കെ.സലാം സ്വാഗതവും കെ.മണികണ്ഠൻ നന്ദിയും പറഞ്ഞു ജാഥാ ക്വപ്റ്റൻ രാധാകൃഷ്ണന് ജോസഫ് ജോൺ പതാക കൈമാറി.

ജില്ലാ കമ്മിറ്റിയംഗം ബാബു തരൂർ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ വി.ഡി.രാജേഷ്, കെ.എ.സലാം, രഞ്ജിൻ കൃഷ്ണ ,ജലാൽ, ശിഹാബ് ജെയിനിമേട്തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണവും നൽകി.

Advertisment