Advertisment

മാധ്യമ സ്വാതന്ത്ര്യം: ബി.എസ്.എൻ.എൽ ഓഫീസിലേക്ക് വെൽഫെയർ പാർട്ടി പ്രതിഷേധ മാർച്ച്

New Update

പാലക്കാട്:  പ്രമുഖ മലായാള ചാനലുകളായ മീഡിയാവൺ, ഏഷ്യാനെറ്റ് ന്യൂസ് എന്നിവയുടെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി.

Advertisment

publive-image

വലിയങ്ങാടിയിൽ നിന്നുമാരംഭിച്ച മാർച്ച് മാർക്കറ്റ് റോഡ്, ടി.ബി.റോഡ് വഴി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിലെത്തിയ മാർച്ച് പോലീസ് തടഞ്ഞു. തുടന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡണ്ട് കെ.സി.നാസർ ഉദ്ഘാടനം ചെയ്തു.

മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സംഘ് പരിവാർ ഭീകരതക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി എതിർക്കണമെന്നും ഫാസിസത്തിനെതിരെ ശബ്ദിക്കുന്ന മാധ്യമങ്ങളെ ഭയപ്പെടുത്തി നിശ്ശബ്ദമാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി എ. സമദ്, ജില്ലാ കമ്മിറ്റിയംഗം കെ.റഫീഖ്, കെ.സലാം, ത്വാഹാ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment