Advertisment

മനുഷ്യാവകാശ ലംഘനം: അട്ടപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്കെതിരെ നടപടിയെടുക്കണം - വെൽഫെയർ പാർട്ടി

New Update

പാലക്കാട്:  അട്ടപ്പാടി മരംമുറിയുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ലോക്കപ്പിൽ വിവസ്ത്രരാക്കുകയും ഭക്ഷണം പോലും നൽകാതെ പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടുത്ത മനുഷ്യാവകാശ ലംഘനത്തിനും ക്രൂരതക്കും നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. ഇവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

നടപടിയാവശ്യപ്പെട്ട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിവേദനം നൽകി. മണ്ഡലം പ്രസിഡണ്ട് എ.സഈദ് മണ്ണാർക്കാട്, മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.എൻ.എൻ.കുറുപ്പ്, മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദലി പാലൂർ, കെ.കെ. അബ്ദുല്ല തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു

Advertisment