Advertisment

വിസ്ഡം ഡെലിഗേറ്റ് സമ്മിറ്റും മിഷൻ 2020 പ്രഖ്യാപന സമ്മേളനവും സമാപിച്ചു

New Update

മണ്ണാർക്കാട്:  വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അലനല്ലൂർ മണ്ഡലം ഡെലിഗേറ്റ് സമ്മിറ്റ് മിഷൻ 2020 പ്രഖ്യാപന സമ്മേളനവും സമാപിച്ചു. സമ്മേളനം പ്രമുഖ പണ്ഡിതൻ കെ. കെ ഹംസ മൗലവി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം വൈസ് പ്രസിഡന്റ് പി. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.

Advertisment

അലനല്ലൂർ മണ്ഡലം മിഷൻ 2020 പ്രഖ്യാപനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം സെക്രട്ടറി എം.കെ സുധീർ ഉമ്മർ നടത്തി.

publive-image

മിഷൻ 2020 ന്റെ ഭാഗമായി മണ്ഡലത്തിൽ പെൺകുട്ടികൾക്ക് അറബിക് കോളേജ്, പൊതുസമ്മേളനങ്ങൾ, വിജ്ഞാന വേദികൾ, വനിത സംഗമങ്ങൾ, വിദ്യാർത്ഥി സമ്മേളനങ്ങൾ, ഇഖ്റഅ മോറൽ സ്കൂൾ, ഫാമിലി മീറ്റ്, സ്നേഹസ്പർശം റിലീഫ് പദ്ധതി, തർബിയ ക്യാമ്പുകൾ, ഒരുമ കുടുംബ സംഗമങ്ങൾ, പ്രബോധക സംഗമങ്ങൾ, കൗതുകക്കൂട്ടം ബാല സമ്മേളനങ്ങൾ, നേതൃസംഗമങ്ങൾ,

ഈദ് കിസ് വ, ദിശ വിദ്യാർത്ഥി സംഗമങ്ങൾ, സി. ആർ. ഇ തുടർ മതപഠനപദ്ധതി, ഖുർആൻ ഹദീഥ് ലേർണിംഗ് സ്കൂളുകൾ, ടീൻസ് ടൈം, അന്നൗറ റസിഡൻഷ്യൽ ക്യാമ്പ്, റമളാൻ വിജ്ഞാന വേദികൾ, എൽ.സി.ഡി പ്രദർശനങ്ങൾ തുടങ്ങി വ്യത്യസ്ത പദ്ധതികൾ നടപ്പാക്കും.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡന്റ് ടി.കെ സദഖത്തുള്ള, ട്രഷറർ പി.ഹനീഫ, സി. മൂസ സ്വലാഹി, ഷരീഫ് കാര, ഫിറോസ് ഖാൻ സ്വലാഹി, കൊണ്ടു പറമ്പിൽ സുൽഫീക്കർ, പി.കെ റിഷാദ് പൂക്കാടഞ്ചേരി, കെ. ഉണ്ണീൻ ബാപ്പു മാസ്റ്റർ,

അബ്ദുൽ അസീസ് സ്വലാഹി, ഷാനിബ്കാര, കെ.പി റഹ്മത്തുള്ള, സി.പി ഷരീഫ്, പി. ഹുസൈൻ, അബ്ദുള്ള കരിഷ്മ, ജഅഫർ തടിയംപറമ്പ്, അബ്ദുൽ അലി കൊടിയംകുന്ന്, കെ.ഷമീമുദ്ദീൻ, ഇ.അസ്ലം പാലക്കടവ് തുടങ്ങിയവർ സംസാരിച്ചു.

Advertisment