Advertisment

വിസ്ഡം എടത്തനാട്ടുകര മണ്ഡലം നേര്‍പഥം കണ്‍വെന്‍ഷന്‍ ഇന്ന്

New Update

എടത്തനാട്ടുകര :  വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, വിസ്ഡം യൂത്ത് വിംഗ്, വിസ്ഡം സ്റ്റുഡന്റ്‌സ് വിംഗ്, വിസ്ഡം വ്യുമണ്‍സ് വിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിസ്ഡം നേര്‍പഥം കണ്‍വെന്‍ഷന്‍ ഇന്ന് (വെള്ളി) വൈകുന്നേരം 4.30 ന് കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. കെ. അശ്‌റഫ് ഉല്‍ഘാടനം ചെയ്യും. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി അധ്യക്ഷത വഹിക്കും.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ. ഹാരിസ് ബിന്‍ സലീം, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, പ്രമുഖ മുജാഹിദ് പണ്ഡിതന്‍ ഹംസക്കുട്ടി സലഫി എന്നിവര്‍ പ്രഭാഷണം നടത്തും.

മണ്ഡലത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടൂക്കും.

Advertisment