Advertisment

മദ്റസകൾ നടപ്പാക്കുന്നത് സമൂഹത്തിന്റെ മൂല്യവൽക്കരണം - അൽ ഹിക്മ മദ്റസ വാർഷിക സമ്മേളനം സമാപിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന് കീഴിൽ പ്രവർത്തിക്കുന്ന മുള്ളത്തുപാറ അൽ ഹിക്മ മദ്റസയുടെ വാർഷിക സമ്മേളനം സമാപിച്ചു. വിസ്ഡം മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി കെ അർശദ് സ്വലാഹി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പ്രവാചക സന്ദേശത്തിന്റെ സമകാലിക പ്രയോഗവല്‍ക്കരണമാണ് മതവിജ്ഞാനത്തിലൂടെ ലക്ഷ്യമിടുന്നത്.  മൂല്യ വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് മദ്രസകള്‍. പുതിയ തലമുറയെ മൂല്യവല്‍ക്കരിക്കുന്നതില്‍ അവ വലിയ പങ്കു വഹിക്കുന്നു. മുസ്ലിം സമുദായത്തിന്റെ മൂല്യവല്‍ക്കരണമാണ് അവ നിര്‍വ്വഹിക്കുന്നത്. എങ്കിലും മറ്റു സമുദായങ്ങളിലേക്കും ധാർമികതയുടെ കിരണങ്ങള്‍ എത്തിക്കാന്‍ മതവിദ്യാഭ്യാസത്തിനു കഴിയുന്നുണ്ട്.

പ്രധാന അധ്യാപകൻ ടി.കെ. സക്കീർ മൗലവി അധ്യക്ഷത വഹിച്ചു. എൻ. അബൂബക്കർ മാസ്റ്റർ, അനസ് മുബാറക് എന്നിവർ ആശംസകൾ നേർന്നു. സലഫി മസ്ജിദ് ഖത്തീബ് അശ്കർ അരിയൂർ മുഖ്യ പ്രഭാഷണം നടത്തി.

മദ്റസ വിദ്യാർഥികളുടെയും പ്രി സ്കൂൾ വിദ്യാർഥികളുടെയും സർഗ വിരുന്ന് സംഘടിപ്പിച്ചു. എൻ. മുഹമ്മദ് സാഹിബ് സമ്മാനങ്ങൾ വിതരണം ചെയ്തു. സുഹൈൽ പി യു സ്വാഗതവും ഷമീറലി വി പി നന്ദിയും

Advertisment