Advertisment

വിസ്ഡം സ്റ്റുഡന്റ്സ് പാലക്കാട് ജില്ല ലീഡേർസ് മീറ്റ് സമാപിച്ചു

New Update

മണ്ണാർക്കാട്:  വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പാലക്കാട് ജില്ല സമിതി ഡിസംബർ 22 ന് മണ്ണാർക്കാട് വെച്ച് സംഘടിപ്പിക്കുന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല ജനറൽ കൗൺസിലിന്റെ ഭാഗമായി വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ 'ജില്ല ലീഡേഴ്സ്' മീറ്റ് സമാപിച്ചു.

Advertisment

publive-image

സമ്മേളനം വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് എൻ.അനസ് മുബാറക്ക് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി എം.മുഹമ്മദ് ഷഹിൻഷാ അധ്യക്ഷത വഹിച്ചു.

വ്യത്യസ്ത സെഷനുകളിലായി അർഷദ് കടമ്പഴിപ്പുറം, പി.കെ റിഷാദ് പൂക്കാടഞ്ചേരി, കെ.പി സുൽഫീക്കർ, സുൽഫീക്കർ പാലക്കാട്, ഷഫീഖ് പാലക്കാട്, നൂറുദ്ദീൻ പാലക്കാഴി, ഷാനിബ് കാര, അഷ്റഫ് അൽ ഹികമി, തുടങ്ങിയവർ സംസാരിച്ചു.

സമ്മേളനത്തിൽ എടത്തനാട്ടുകര, അലനല്ലൂർ, മണ്ണാർക്കാട്, തച്ചമ്പാറ, ഒറ്റപ്പാലം, പട്ടാമ്പി, ഒലവക്കോട്, പാലക്കാട്, ആലത്തൂർ എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള നേതാക്കൾ സംബന്ധിച്ചു.

Advertisment