Advertisment

ബഹുസ്വരതയും വൈവിധ്യവുമാണ് ഇന്ത്യയുടെ സവിശേഷത : വിസ്‌ഡം സ്റ്റുഡന്റസ് ജില്ല നേതൃസംഗമം

New Update

മണ്ണാർക്കാട്:  ബഹുസ്വരതയും വൈവിധ്യവുമാണ് ഇന്ത്യാ രാജ്യത്തിന്‍റെ സവിശേഷതയെന്ന്

വിസ്‌ഡം സ്റ്റുഡന്റസ് ജില്ല നേതൃസംഗമം അഭിപ്രായപ്പെട്ടു. വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു.

Advertisment

വിസ്‌ഡം സ്റ്റുഡന്റസ് ജില്ല പ്രസിഡന്റ്‌ എം. മുഹമ്മദ്‌ ഷാഹിൻഷാ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ പൗരന്മാരില്‍ ജനാധിപത്യ ബോധത്തിനു പകരം വംശീയ വളര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്.

publive-image

പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ ഐക്യപ്പെടുത്താനല്ല; വിഭജിക്കാനും അസ്ഥിരപ്പെടുത്താനുമാണ് നിര്‍മ്മിച്ചത്. ഭരണഘടന സംരക്ഷണത്തിന് മതനിരപേക്ഷ കൂട്ടായ്മ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ്ട്രീയ ജനാധിപത്യ ബോധവും പാരമ്പര്യവും ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കാത്തതാണ്. ഇന്ത്യന്‍ ജനത വര്‍ഗീയതക്കൊപ്പമല്ലെന്നും ജനാധിപത്യത്തോടും മതനിരപേക്ഷതയോടൊപ്പമാണെന്നും വരും നാളുകള്‍ തെളിയിക്കുമെന്നും നേതൃസംഗമം കൂട്ടിച്ചേര്‍ത്തു.

വിസ്‌ഡം യൂത്ത് ജില്ല സെക്രട്ടറി അഷ്‌കർ അരിയൂർ, വിസ്‌ഡം സ്റ്റുഡന്റസ് ജില്ല സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, കെ.പി സുൽഫീക്കർ പാലക്കാഴി, അഷ്‌റഫ്‌ അൽ ഹികമി, എൻ.എം ഇർഷാദ് അസ്‌ലം, സൽമാൻ റഷീദ്, സാജിദ് പുതുനഗരം, ജവാദ് പട്ടാമ്പി, ഷഹീർ അൽ ഹികമി, കെ.പി ഷാനിബ് കാര, സഫീർ അരിയൂർ, എൻ.എം ആദിൽ, ഷാഫി അൽ ഹികമി, ഇർഫാൻ പറളി, ഹസീബ് പാലക്കാട്‌ എന്നിവര്‍ സംസാരിച്ചു.

Advertisment