Advertisment

'യുവത്വം കടമയാണ്, കലാപമല്ല' വിസ്ഡം യൂത്ത് ജില്ലാ യുവജന സമ്മേളനം മലമ്പുഴയില്‍. സന്ദേശ യാത്ര ആരംഭിച്ചു

New Update

അലനല്ലൂര്‍: 'യുവത്വം കടമയാണ്, കലാപമല്ല' എന്ന പ്രമേയത്തില്‍ ഏപ്രിൽ 7 ന് മലമ്പുഴയില്‍ നടക്കുന്ന വിസ്ഡം യൂത്ത് ജില്ലാ യുവജന സമ്മേളനിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിച്ച ജില്ലാ സന്ദേശയാത്രക്ക് അമ്പലപ്പാറയില്‍ തുടക്കമായി.

Advertisment

യൗവ്വനത്തിന്റെ സംസ്‌കരണവും യുവതയുടെ കര്‍മശേഷിയുടെ ഫലപ്രദമായ ഉപയോഗവും ലക്ഷ്യമിട്ടു കൊണ്ട് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതിക്ക് കീഴിലാണ് ജില്ലാ ജില്ലാ യുവജന സമ്മേളനം സംഘടിപ്പിക്കുന്നത്.

publive-image

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ ട്രഷറര്‍ അബ്ദുള്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി സന്ദേശ യാത്ര ഉല്‍ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ മേഖലാ പ്രസിഡന്റ് ഷാജി സ്വലാഹി അധ്യക്ഷത വഹിച്ചു.വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ ജോ. സെക്രട്ടറി സ്വലാഹുദ്ദീന്‍ ബിന്‍ സലീം മുഖ്യ പ്രഭാഷണം നടത്തി.

കെ. അയമു, ടി. കെ. നജീബ്, അബ്ദുല്‍ നാസര്‍ , സനാഹുള്ള, എന്‍. നാസര്‍, എം. സിയാദ് എന്നിവര്‍ സന്ദേശ യാത്രക്ക് നേതൃത്വം നല്‍കി.

ജില്ലയിലെ എടത്തനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, തച്ചമ്പാറ, ഒലവക്കോട്, പറളി, പാലക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, എന്നീ മേഖലകളിലെ നൂറോളം കേന്ദ്രങ്ങളില്‍ സന്ദേശ യാത്രക്ക് സ്വീകരണം നല്‍കും.

ജില്ലാ യുവജന സമ്മേളനിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യൂത്ത് മീറ്റ്, തര്‍ബിയത്ത് സംഗമം, സന്ദേശ ദിനം, ലഘു ലേഖാ വിതരണം, മേഖല പ്രവര്‍ത്തക കണ്‍വന്‍ഷന്‍, ഏരിയാ മീറ്റുകള്‍, ഒരുമ കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു.

Advertisment