Advertisment

വര്‍ഗീയതക്കെതിരെ ആശയ പോരാട്ടം ശക്തിപ്പെടുത്തണം: വിസ്ഡം ലൈറ്റ് കോണ്‍ഫറന്‍സ് സമാപന സമ്മേളനം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാര്‍ക്കാട്:  വര്‍ഗീയത ഇളക്കിവിട്ട് രാജ്യത്തെ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരില്‍ ആശയപരമായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും അതിനായി ഒന്നിച്ചുള്ള പോരാട്ടത്തിന് മതേതര കക്ഷികള്‍ ഐക്യപ്പെടണമെന്നും മണ്ണാര്‍ക്കാട് സംഘടിപ്പിച്ച വിസ്ഡം ലൈറ്റ് കോണ്‍ഫറന്‍സ് സമാപന സമ്മേളനംആഹ്വാനം ചെയ്തു.

Advertisment

രാജ്യത്തിന് ഭീഷണിയായി വളര്‍ന്നു വരുന്ന ഫാഷിസത്തെ നേരിടാനും ജനാധിപത്യ രീതിയിലൂടെ പ്രിതിരോധം തീര്‍ക്കാനും മതേതര കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ രാജ്യസ്‌നേഹികള്‍ മുന്നോട്ടു വരണം. വര്‍ഗീയ ശക്തികളെ തുരത്തി രാജ്യത്തിന്റെ മഹത്തായ മതേതര പാരമ്പര്യവും സാഹൃദവും നില നിര്‍ത്താന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ജനാധിപത്യാവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

publive-image

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍, വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, വിസ്ഡം വ്യുമണ്‍സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതികള്‍ സംയുക്തമായാണ് മണ്ണാര്‍ക്കാട് കുന്തിപ്പുഴക്കു സമീപം പ്രത്യേകം തയ്യാറാക്കിയ സലഫി നഗറില്‍ വിസ്ഡം ലൈറ്റ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

ലൈറ്റ് കോണ്‍ഫറന്‍സ് സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിടി. കെ. അശ്‌റഫ് ഉല്‍ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ട്രഷറര്‍ അബ്ദുള്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി അധ്യക്ഷത വഹിച്ചു. കെ. പി. കുഞ്ഞി മൊയ്തീന്‍, എം. മൊയ്തീന്‍, പ്രൊഫ. എം. പി. ഇസ്ഹാഖ്, വി. എം. ബഷീര്‍, വി. കെ. ഹംസ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.

ഷാര്‍ജ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യ പ്രഭാഷണം നടത്തി.

'വര്‍ഗീയതക്കെതിരെ മതേതര മുന്നേറ്റം' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച വിസ്ഡം ജാഗ്രതാ സദസ്സ് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിടി. കെ. അശ്‌റഫ് ഉല്‍ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു.

publive-image

മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള, നിയമസഭാ മുന്‍ ഡെപ്യൂട്ടി ലീഡര്‍ ജോസ് ബേബി, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഹമ്മദ് അഷ്‌റഫ്,വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് ടി. കെ. നിഷാദ് സലഫി, അബ്ദുറഹ്മാന്‍ അന്‍സാരി എന്നിവര്‍ പ്രഭാഷണം നടത്തി.

മൂന്ന് ദിവസങ്ങളിലായി നടന്ന ലൈറ്റ് കോണ്‍ഫറന്‍സില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ. ഹാരിസ്ബിന്‍ സലീം, അബൂബക്കര്‍ സലഫി എന്നിവര്‍ പ്രഭാഷണം നടത്തി.

ഒ. മുഹമ്മദ് അന്‍വര്‍, പി. യു. സുഹൈല്‍,അഷ്‌ക്കര്‍ അരിയൂര്‍, ഫൈസല്‍ മൗലവി പന്നിയമ്പാടം, മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഒറ്റപ്പാലം, കെ. വി. മുഹമ്മദാലി സലഫി, കെ. ടി. ഇന്‍ഷാദ് സ്വലാഹി, ഹസ്സന്‍ അന്‍സാരി ഒറ്റപ്പാലം, മുഹമ്മദ് ഷഹിന്‍ഷാ, പി. മുജീബ് സലഫി, കെ. അര്‍ഷദ് സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു.

Advertisment