Advertisment

വനിതാ ദിന രാവിൽ പ്രത്യേക അയൽക്കൂട്ട യോഗം ചേർന്ന് കുടുംബശ്രീ പ്രവർത്തകർ

New Update

പാലക്കാട്:  അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ കുടുംബശ്രീ സംഘടിപ്പിച്ച വനിതാദിന വാരാചാരണം രാത്രികാല പ്രത്യേക അയൽക്കൂട്ട യോഗത്തോടെ ആവേശോജ്വലമായി സമാപിച്ചു.

Advertisment

ജില്ലയിലെ മുഴുവൻ അയൽകൂട്ടങ്ങളിലും നടന്ന രാത്രി കാല യോഗവും കുടുംബ സംഗമവും സ്ത്രീകൾക്ക് ആവേശവും കരുത്തും പകരുന്നതായിരുന്നു.

publive-image

സ്ത്രീകളുടെ അന്തസ്സ്, ആത്മാഭിമാനം, അവകാശങ്ങൾ, സ്വാശ്രയത്വം, അതിജീവനം തുടങ്ങിയവയെ സംബന്ധിച്ച് ചർച്ചകളും സംവാദങ്ങളും നടത്തിക്കൊണ്ട് സമൂഹത്തിൽ തുല്യതയിലധിഷ്ഠിതമായ അവബോധം രൂപപ്പെടുത്താനുതകുന്നതായി യോഗം.

പോസ്റ്റർ നിർമ്മാണവും ചിത്രരചനയും നടന്ന സംഗമത്തിൽ അയൽകൂട്ടാംഗങ്ങൾ മധുരം വിതരണം ചെയ്ത് വനിതാ ദിന രാവ് ആഘോഷിച്ചു. 'ഞാൻ സ്ത്രീകളുടെ അവകാശങ്ങൾ തിരിച്ചറിയുന്ന സമത്വത്തിന്റെ തലമുറയിൽ പെട്ട ആൾ' എന്ന പ്രമേയത്തിൽ മാർച്ച് 1 മുതൽ എട്ട് വരെ വിവിധ പരിപാടികളോടെയാണ് വാരം ആചരിച്ചത്.

ഒന്നാംതീയ്യതി 'അവകാശ പതാക ദിന'മായി ആരംഭം കുറിച്ച വാരാചരണം പൂർണമായും ഹരിതചട്ടമനുസരിച്ചാണ് നടന്നത്. തലമുറകളുടെ സംഗമവും സംഘടിപ്പിച്ചു.

publive-image

സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ നാലാം പഠന സഹായി പ്രമേയമായ 'ലിംഗപദവി സമത്വവും നീതിയും' എന്നതിനെ അടിസ്ഥാനമാക്കി ഓരോ അയൽകൂട്ടങ്ങളിലും നടന്ന ക്യാമ്പയിനിന്റെ സമാപനവും വാരാചാരണ ഭാഗമായി നടന്നു.

സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന വിവേചനങ്ങളെയും അസമത്വങ്ങളെയും

ചെറുത്ത് അവരുടെ അവകാശങ്ങളെ ഉയർത്തിപ്പിടിച്ച് മുഴുവൻ കുടുംബശ്രീ പ്രവർത്തകരും വനിതാ ദിനവാരാചരണത്തിൻ്റെ ഭാഗമായി.

Advertisment