മണ്ണാര്‍ക്കാട് അന്തര്‍ദേശീയ വനിതാദിനാചരണം ഉദ്ഘാടനം ചെയ്തു

സമദ് കല്ലടിക്കോട്
Saturday, March 9, 2019

മണ്ണാര്‍ക്കാട്: കേരള സംസ്ഥാന സാമൂഹിക ക്ഷേമ ബോര്‍ഡ് , നാഷണല്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഇന്ത്യ, എന്‍.എസ്.എസ്. വോക്കേഷനല്‍ ട്രെയിനിംഗ് കോളേജ് , എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന അന്തര്‍ ദേശീയ വനിതാ ദിനാചരണം യുവ സാഹിത്യകാരി കവിത ഇയ്യങ്കോട് ഉദ്ഘാടനം ചെയ്തു.

സുശീല സുരേന്ദ്രന്‍ ആദ്ധ്യക്ഷം വഹിച്ച സെമിനാറില്‍ , കെ.പി.എസ്.പയ്യനടം മുഖ്യ പ്രഭാഷണം നടത്തി. ടി.അബൂബക്കര്‍ ,എൻ എസ് എസ്
ജീല്ലാ കോർഡിനേറ്റർ കെ.വേണുഗോപാല്‍ , അമുത ടി, ലിസ്സി ദാസ്‌ ,ഭവിത മനോജ്‌ ,ജിസ്സാ റാഫേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സെമിനാറിനോടന്ബന്ധിച്ചു നടന്ന നിയമ ബോധവല്‍ക്കരണ ക്ലാസ്സിനു ലീഗല്‍ കൌണ്‍സിലര്‍ അഡ്വ: കെ.എന്‍.ശ്രീലത നേതൃത്വം നല്‍കി.
സ്ത്രീകളുടെ അവകാശ സംരക്ഷണം പ്രാധാന്യമർഹിക്കുന്നു. ഭരണഘടന സ്ത്രീ പുരുഷ സമത്വം ഉറപ്പുതരുന്നുണ്ട്. സ്ത്രീയുടെ പൊതു അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും ലിംഗവിവേചനത്തിനും ഭരണഘടനയിൽ വകുപ്പുകൾ ഉണ്ട്.

നിയമപരമായി തന്റെ രാജ്യം തനിക്ക് തരുന്ന അവകാശങ്ങളെയും ആനുകൂല്യങ്ങളേയും പറ്റി ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രസംഗകർ പറഞ്ഞു. സുനിത .ടി.കെ.സ്വാഗതവും എന്‍.എസ്.എസ്.ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ മിനി.കെ.അബ്രഹാം നന്ദിയും പറഞ്ഞു.

×