Advertisment

വേൾഡ് അനിമേഷൻ ഡേ - വേറിട്ട കാഴ്ചകളുമായി ആറ്റംസ് കോളേജിലെ വിദ്യാർത്ഥികൾ

New Update

പാലക്കാട്:  കാർട്ടൂൺ മേൻ ഓഫ് കേരള എന്നറിയപ്പെടുന്ന കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനുമായ ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തിൽ ആറ്റംസ് അനിമേഷൻ കോളേജ് പാലക്കാടിലെ വിദ്യാർത്ഥികളും അധ്യാപകരും അന്തർദേശീയ അനിമേഷൻ ഡേയുടെ ഭാഗമായി പ്രളയബാധിത പശ്ചാത്തലത്തിൽ സാമൂഹിക ബോധവൽക്കരണ അനിമേഷൻ ഷോർട് ഫിലിം നിർമിക്കുകയുണ്ടായി.

Advertisment

publive-image

ആറ്റംസ് കോളേജ് ഒഫ് മീഡിയ ഏൻറ് ടെക്നോളജി പാലക്കാടിന്റെ നേതൃത്വത്തിൽ രാജ്യാന്തര ആനിമേഷൻ ദിനത്തോടനുബന്ധിച്ച് നടത്തിയ ശിൽപ്പശാലയുടെ ഉദ്ഘാടനം ചിത്രകാരൻ എൻ. ജി. ജ്വോൺസൺ നിർവഹിച്ചു.

publive-image

കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനും സെലിബ്രിറ്റി കേരികേച്വറിസ്റ്റും ആയ ഇബ്രാഹിം ബാദുഷ ശില്പശാല നയിച്ചു. ആറ്റംസ് കോളേജ് എംഡി അജയ് ശേഖർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ റെനീഷ ഷൗക്കത്ത് , ഷൗക്കത്ത് എസ് തുടങ്ങിയവർ സംസാരിച്ചു .

മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചർച്ചയിൽ പങ്കെടുത്തു. മൂന്നു മണിക്കൂർ സമയപരിധിക്കുള്ളിൽ അമ്പതോളം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പരിശ്രമഫലമായാണ് ഈ നേട്ടം കൈ വരിച്ചത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി മുന്നൂറോളം വിദ്യാർഥിപ്രതിനിധികൾ പരിപാടിക്കെത്തി.

Advertisment