Advertisment

സാമൂഹിക- കായിക മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ വൈ എഫ് സി ക്ലബ്ബ് അനുമോദിച്ചു

New Update

പുലാപ്പറ്റ:  കേരള പോലീസിന്റെ പരമോന്നത പുരസ്ക്കാരമായ ബാഡ്ജ് ഓഫ് ഹോണർ കരസ്ഥമാക്കിയ സൈഫുദ്ദീൻ ആമ്പാടത്തെയും വിശിഷ്ട സേവനത്തിനുള്ള മെഡൽ കരസ്ഥമാക്കിയ യൂനുസിനെയും വൈ എഫ് സി ക്ലബ്ബ് ഉമ്മനഴി ആദരിച്ചു.

Advertisment

publive-image

കരുത്തും കഠിനാധ്വാനവും കൈമുതലാക്കി കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് മേളയിൽ ക്ലബ്ബിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിത്തന്ന ക്ലബ് അംഗങ്ങളെയും പരിപാടിയിൽ ആദരിച്ചു.കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് കബീർ പരിപാടി ഉദ്ഘാടനം ചെയ്തു. ജമാൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻറ് വിനയ ചന്ദ്രൻ മാസ്റ്റർ, എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ് അധ്യാപകൻ സമീർ മാഷ്, കെ.വി.വി.ഇ.എസ് പുലാപ്പറ്റ യൂണിറ്റ് പ്രസിഡൻറ് രാധാകൃഷ്ണൻ മേനകത്ത്, ക്ലബ്ബ് രക്ഷാധികാരികളായ കെ.പി ഹനീഫ, ജബ്ബാർ മാതംവീട്ടിൽ എന്നിവർ സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് ക്ലബ്ബ് ജനറൽ ബോഡി യോഗവും നടന്നു.

Advertisment