Advertisment

അമിത്ഷാ കേരള മണ്ണിൽ കാൽകുത്തുമ്പോൾ 35 കിലോമീറ്റര്‍ നീളത്തില്‍ കരിമതിൽ പ്രതിഷേധം

New Update

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാന്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ കാൽകുത്തുമ്പോൾ യൂത്ത്ലീഗിന്റെനീണ്ടു നിവർന്നു കിടക്കുന്ന കരിമതിൽ പ്രതിരോധമായി ഉണ്ടാകും.

Advertisment

വെസ്റ്റ് ഹില്‍ ഹെലിപാഡ് മുതല്‍ കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ബഹുജനങ്ങളെ അണിനിരത്തിയാണ് ബ്ലാക്ക് വാള്‍ തീര്‍ക്കുക. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാന്‍ കോഴിക്കോട് എത്തുന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15നാണ് മുസ്‌ലിം യൂത്ത്‌ലീഗ് ബ്ലാക്ക് വാള്‍ തീർക്കുക.

35കിലോമീറ്റര്‍ നീളത്തില്‍ ഒരുലക്ഷം ആളുകളെ ബ്ലാക്ക് വാളില്‍ അണിനിരത്തും.രാജ്യത്ത് ആകമാനം സമരക്കാര്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലിന് എതിരെയുള്ള പ്രതിഷേധം കൂടിയായിരിക്കും ബ്ലാക്ക് വാള്‍.

ബ്ലാക്ക് വാളിന് മുന്നോടിയായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12ന് 1893ല്‍ ചിക്കാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം പ്രിന്റ് ചെയ്ത് ബസ്സ്സ്റ്റാന്റുകളും കവലകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യും.

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാന്‍ ബിജെപി ഇപ്പോള്‍ നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടി പരിഹാസ്യമാണ്. ഇതിനെ കേരളം ഒറ്റക്കെട്ടായി ബഹിഷ്‌കരിക്കണം - നേതാക്കൾ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisment