Advertisment

യുവജന യാത്രയുടെ പ്രചാരണാർഥം കരിമ്പ പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കരിമ്പ:  കേന്ദ്ര ഭരണത്തില്‍ രാജ്യം അപകടത്തിലേക്ക് കടന്നു പോകുകയാണെന്ന് യശ്വന്ത്സിൻഹയെ പോലുള്ള ബി.ജെ.പി നേതാക്കൾ പോലും വിളിച്ചു പറയുന്നതായി മുസ്ലിം ലീഗ് ജില്ല സെക്രെട്ടറി എം.എസ് നാസർ പറഞ്ഞു.

Advertisment

publive-image

എല്ലാ സംവിധാനങ്ങളെയും ഫാസ്റ്റിസ്റ്റ് വല്‍ക്കരിച്ചിരിക്കുകയാണെന്നും മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവെക്കുകയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. 'വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം' എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് കരിമ്പ പഞ്ചായത്ത് സമ്മേളനം പള്ളിപ്പടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന സംസ്ഥാന യുവജന യാത്രയുടെ പ്രചരണാർത്ഥമാണ് കരിമ്പ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പദയാത്ര സംഘടിപ്പിച്ചത്. കല്ലടിക്കോട് നിന്ന് ആരംഭിച്ച യുവജനപദയാത്ര കരിമ്പ പള്ളിപ്പടിയിൽ സമാപിച്ചു.

publive-image

ജാഥ ക്യാപ്റ്റൻ കാദർ പറക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി, ബിലാൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. യൂസുഫ് പാലക്കൽ, കരീം മുസ്‌ലിയാർ മുഹമ്മദ് ഹാരിസ്, പി.കെ.എം മുസ്തഫ, സലാം അറോണി, ശാക്കിർ കരിമ്പ,താഹിർ മാപ്പിള സ്‌കൂൾ തുടങ്ങിയവർ പ്രസംഗിച്ചു.

സി.ജെ.സുബൈർ, മുഹമ്മദലി, ഇസ്മായിൽ മാപ്പിളസ്‌കൂൾ, അൽതാഫ് പനയമ്പാടം, ഷാഫി ചെറുള്ളി, ഷഹനാസ് പനയമ്പാടം, അനസ്, സി.ജെ.ജബ്ബാർ തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി

Advertisment