Advertisment

സാമൂഹ്യ സന്ദേശങ്ങളിൽ ചർച്ച സംഘടിപ്പിച്ച് യൂത്ത് പാർലമെൻറ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  യൂത്ത് പാർലമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ സഹകരണത്തോടെ പി എം ജി ഹയർ സെക്കൻററി സ്ക്കൂളിൽ നടത്തിയ യൂത്ത് പാർലമെന്റ് മത്സരം ശ്രദ്ധേയമായി.  ഇന്ത്യയുടെ വൈവിധ്യം പ്രകടമാകുന്ന രീതിയിൽ വ്യത്യസ്ത വസ്ത്രധാരണത്തിൽ വന്ന കുട്ടികൾ ,മലയാളം തമിഴ് ,തെലുങ്ക് ,ഹിന്ദി ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിൽ യൂത്ത് പാർലമെന്റിൽ വിഷയങ്ങൾ അവതരിപ്പിച്ചു.

Advertisment

publive-image

പ്രസിഡന്റിന്റെ നയപ്രഖ്യാപനം ,സത്യപ്രതിജ്ഞ ,ചോദ്യോത്തര വേള ,അടിയന്തര പ്രമേയം തുടങ്ങി ഒമ്പത് സെഷനുകൾ അവതരിപ്പിച്ചു.നി പ ,മുസാഫർപൂരിലെ കുട്ടികളുടെ മരണം ,നടക്കാവ് മേൽപ്പാലം തുടങ്ങി സമകാലികമായ പല വിഷയങ്ങളും യൂത്ത് പാർലമെന്റിൽ കുട്ടികൾ ഉന്നയിച്ചു.

സാമൂഹ്യ പ്രശ്നങ്ങൾ മനസ്സിലാക്കി അവയെക്കുറിച്ചുള്ള യുവാക്കളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുക, തീരുമാനമെടുക്കാനുള്ള യുവാക്കളുടെ ശേഷി മെച്ചപ്പെടുത്തുക, മറ്റുള്ളവരെ കേൾക്കാനുള്ള മനസ്സ് അവരിൽ രൂപപ്പെടുത്തുക, ഫലപ്രദമായും ചിട്ടയോടെയും നടത്തേണ്ട ചർച്ചകൾക്ക് ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, നാളെയുടെ സങ്കല്പത്തിലെ ഭാരതത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് രേഖപ്പെടുത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ ആയിരുന്നു യൂത്ത് പാർലമെൻറ്.

Advertisment