Advertisment

വരൾച്ചാ ബാധിത മേഖലകളിൽ മദ്യനിർമ്മാണ യൂണിറ്റ് തുടങ്ങാൻ സർക്കാർ അനുമതി. യുവ മോർച്ച സമരം ഇന്ന്

New Update

ലപ്പുള്ളി പഞ്ചായത്തിലെയും വടകരപ്പതി പഞ്ചായത്തിലെമദ്യനിർമ്മാണ യൂണിറ്റ് തുടങ്ങാൻ സർക്കാർ അനുമതിക്കെതിരെ യുവമോർച്ച സമരരംഗത്തേക്ക്. ജില്ലയിലെ വരൾച്ചാ ബാധിത പ്രദേശങ്ങളിൽ അനുവദിച്ചിട്ടുള്ള മദ്യനിർമ്മാണശാലകൾക്കുള്ള അനുമതി റദ്ദാക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒക്ടോബർ 2 ന് വൈകീട്ട് 5 മണിക്ക് യുവമോർച്ച പ്രതിക്ഷേധ കൂട്ടായ്മ എലപുള്ളി യിൽപാറ സെൻററിൽ നടക്കുമെന്ന് നേതൃത്വം അറിയിച്ചു.

Advertisment

പ്രതിദിനം ഏകദേശം മൂന്ന് ലക്ഷം ലിറ്റർ വെള്ളം എലപ്പുള്ളിയിലെ പ്ലാന്റിൽ മദ്യനിർമ്മാണത്തിന് വേണ്ടിവരും. വടകരപ്പതിയിലേത് ബ്ലെന്റിങ്ങ് യൂണിറ്റാണ്, മേൽ സൂചിപ്പിച്ച അത്ര വെള്ളം ഉദ്പാദനത്തിന് ആവശ്യമില്ലെങ്കിലും അതിന്റെ പകുതിയിലേറെ വേണ്ടി വരും. അതായത് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പ്രതിദിന മദ്യോദ്പാദത്തിന് വേണമെന്ന് ചുരുക്കം.

എലപ്പുള്ളിയിലെ ഡിസ്റ്റിലറി സ്വകാര്യ മേഖലയിലേതും മറ്റേത് പൊതുമേഖലയിലേതുമാണ്. 1999 ന് ശേഷം പാലക്കാട് ജില്ലയിൽ മദ്യോദ്പാദന സ്ഥാപനങ്ങൾക്ക് അനുമതി കൊടുത്തിട്ടില്ലാത്ത സാഹചര്യത്തിലും, നിലവിൽ അനുമതി കൊടുത്ത സ്വകാര്യ മേഖലയിലെ സ്ഥാപന ഉടമയുടെ രാഷ്ട്രീയ ബന്ധങ്ങൾ തന്നെയാണ് അനുമതിക്ക് പിന്നിലുള്ള കാരണം.

തിരഞ്ഞെടുപ്പിന് മുമ്പുള്ള മദ്യനയത്തിലെ വാഗ്ദാനവും നിലവിൽ സർക്കാരിന്റെ നിലപാടുമൊക്കെ അവിടെ നിൽക്കട്ടെ., പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയിലാണ് ഈ രണ്ട് പഞ്ചായത്തുകളും, ഇവ രണ്ടും വരൾച്ചാ ബാധിത മേഖലകളാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തുകളാണ് ഇരുവയും.

രണ്ടായിരത്തി പതിമൂന്നിൽ കേന്ദ്ര ഭൂഗർഭ ജലവകുപ്പ് നടത്തിയ പഠനത്തിനൊടുവിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പാലക്കാട് ജില്ലയിൽ അപകടകരമാം വിധം ഭൂഗർഭ ജലനിരപ്പ് താഴ്ന്നുകൊണ്ടേയിരിക്കുന്ന ചിറ്റൂർ ബ്ലോക്കിലേയും മലമ്പുഴ ബ്ലോക്കിലേയും രണ്ട് പ്രദേശങ്ങളാണ് ഇവ. കഴിഞ്ഞ വർഷം സംസ്ഥാന ഭൂഗർഭ ജലവകുപ്പ് നടത്തിയ പഠനത്തിൽ അന്നത്തേക്കാൾ ഭീകരമാണ് നിലവിലെ അവസ്ഥ.

അങ്ങനെയുള്ള ഒരു പ്രദേശത്ത് മദ്യനിർമ്മാണത്തിന് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഉപയോഗിക്കാൻ അനുമതി കൊടുത്തിരിക്കുന്നു എന്നത് തീർച്ചയായും പ്രതിരോധിക്കേണ്ട വിഷയമാണ്. കുടിവെള്ളത്തേക്കാൾ, ജീവജലത്തേക്കാൾ വലുതല്ല മദ്യവും മദ്യോദ്പാദനവും മദ്യത്തിൽ നിന്നുള്ള വരുമാനവും ആ മേഖലയിൽ സൃഷ്ടിക്കപ്പെട്ടേക്കാവുന്ന താരതമ്യേന കുറഞ്ഞ തൊഴിൽ സാധ്യതകളും.പ്രതിഷേധ സമരം ശക്തമാക്കാനാണ് തീരുമാനം

Advertisment