Advertisment

യുവകലാ സാഹിതി പാലക്കാട്‌ ജില്ലാ പ്രവർത്തക കൺവെൻഷൻ കാഞ്ഞിരപ്പുഴയിൽ നടന്നു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കാഞ്ഞിരപ്പുഴ:  നവോത്‌ഥാന മൂല്യങ്ങളെ കലാ സാഹിത്യ പ്രവർത്തനത്തിലൂടെ സജീവമാക്കുന്നതിന് യുവകലാ സാഹിതി പാലക്കാട്‌ ജില്ലാ പ്രവർത്തക കൺവെൻഷൻ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. യുവ കലാ സാഹിതി ജനറൽ സെക്രട്ടറി ഇ എം സതീശൻ കൺവെൻഷൻ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

കല ഒരു വരേണ്യ വർഗ്ഗത്തിൽനിന്നും വിമോചിപ്പിച് ജനകീയമാക്കിയത് പുരോഗമന പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടൽ മൂലമാണെന്നും പോരാട്ടങ്ങളുടെ സംഘടിത ചരിതമാണ് കേരളീയ സമൂഹത്തിന്റേതെന്നും ഇ.എം.സതീശൻ ഓർമിപ്പിച്ചു.

publive-image

സംസ്ഥാന ട്രഷറർ ടി.യു.ജോൺസൺ അധ്യക്ഷനായി. സെക്രട്ടറി എം.സി.ഗംഗാധരൻ, ജോസ്‌ബേബി, സി.വി.പൗലോസ്, ബിജു സുരേന്ദ്രൻ, മണികണ്ഠൻ പൊറ്റശ്ശേരി റഷീദ് കുമരംപുത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment