യുവകലാസാഹിതി സാംസ്‌കാരിക യാത്ര ജനുവരി 15, 16 തീയതികളിൽ പാലക്കാട് ജില്ലയിൽ

സമദ് കല്ലടിക്കോട്
Saturday, January 12, 2019

പാലക്കാട്‌:  ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം എന്ന സന്ദേശം ഉയർത്തി ദേശീയത മാനവികത ബഹുസ്വരത എന്ന മുദ്രാവാക്യത്തോടെ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ്‌ ആലങ്കോട് ലീലാകൃഷ്ണൻ നയിക്കുന്ന സാംസ്‌കാരിക യാത്ര പാലക്കാട്‌ ജില്ലയിൽ ജനുവരി 15,16തീയതികളിൽപര്യടനം നടത്തും.

15ന് കാലത്ത് 9മണിക്ക് പട്ടാമ്പിയിൽ എത്തുന്ന ജാഥ 9. 30ന് ചെർപ്പുളശേരിയിൽ ആദ്യസ്വീകരണം എറ്റുവാങ്ങും. സ്വീകരണസമ്മേളനം വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. തുടർന്നു 11മണിക്ക് മണ്ണാർക്കാട് കുമരംപുത്തൂരിൽ സ്വീകരണം നടക്കും. മണ്ണാർക്കാട്ടെ നാടകപ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. സ്വീകരണപരിപാടി സിനിമ നടൻ ചേർത്തലജയൻ ഉത്ഘാടനം ചെയ്യും.

ഉച്ചക്ക് ശേഷം 2മണിക്ക് കല്ലടിക്കോട് നടക്കുന്ന സ്വീകരണം സാഹിത്യകാരൻ എ.പി.അഹമ്മദ്‌ മാസ്റ്റർ ഉത്ഘാടനം ചെയ്യും. വൈകുന്നേരം 4:30ന്പാലക്കാട്‌ രാപ്പാടിയിൽ നടക്കുന്ന സമാപന സമ്മേളനം സിനിമ നടൻ വി കെ ശ്രീരാമൻ ഉത്ഘാടനം ചെയ്യും. സംസ്ഥാന കലോത്സവത്തിന് പങ്കെടുത്തു വിജയികളായവരെ ചടങ്ങിൽ ആദരിക്കും. 16ന് രാവിലെ 9മണിക്ക് വടക്കൻ ചേരിയിൽ സ്വീകരണം ചേർത്തല ജയൻ ഉത്ഘാടനം ചെയ്യും.

യാത്രയിൽ ഇ.എം സതീശൻ, ടി.യൂ.ജോൺസൻ,ഗീതാനസീർ, കുരീപ്പുഴ ശ്രീകുമാർ, എ പി കുഞ്ഞാമു, വയലാർ ശരത്ചന്ദ്രവര്മ, ശാരദ മോഹൻ, ഒ കെ മുരളീകൃഷ്ണൻ, കെ ബിനു, വത്സലൻ വാതുശേരി തുടങ്ങിയവർ പങ്കളികളായിരിക്കും. വിവിധ സ്വീകരങ്ങളിൽ പ്രൊഫെസർ പി എ വാസുദേവൻ, കെ പി എസ് പയ്യനെടം, ഫാദർ തടത്തിൽ, ഭാരതി തമ്പുരാട്ടി, തുടങ്ങിയവർ പങ്കെടുക്കും.

യാത്രയിൽ എം എം സചിന്ദ്രൻ രചിച്ചു ബാലുശേരി ഡയറക്റ്റ് ചെയ്ത ‘ഇന്നലെ ചെയ്തോ രബദ്ധം’ എന്ന നാടകം ഉണ്ടാകും, നാടൻപാട്ടുകൾ, മറ്റു കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

×