Advertisment

യുവകലാ സാഹിതി കരിമ്പ മേഖല കമ്മിറ്റി വയലാർ അനുസ്മരണ സമ്മേളനം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമയുടെ ഓർമദിനത്തിൽ യുവ കലാസാഹിതി കരിമ്പ മേഖല കമ്മിറ്റിയുടെ സ്മരണാഞ്ജലി. അനുസ്മരണ സമ്മേളനവും കുട്ടികൾക്കായി മത്സരങ്ങളും നടത്തി.

Advertisment

publive-image

പാട്ടില്ലെങ്കിൽ സംസ്കാരമില്ല. പാട്ടിന്‍റെ കാര്യത്തില്‍ സാഹിത്യം സംഗീതത്തെയും ജീവിതത്തെയും സ്വാധീനിക്കുന്നുണ്ട്. കവിയായും നാടക, ചലച്ചിത്ര ഗാന രചയിതാവായും ഒരായുസ്സുകൊണ്ട് തന്നെ തന്റെ സർഗ്ഗ വൈഭവം മുഴുവനായി മലയാളിക്ക് സമ്മാനിച്ചിട്ടായിരുന്നു വയലാറിന്റെ മടക്കയാത്ര. യുവകലാ സാഹിതി കരിമ്പ മേഖലസംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സുരേഷ് ബാബു കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു.

publive-image

നാടക ഗാനങ്ങളിലൂടെയും വിപ്ലവ ഗാനങ്ങളിലൂടെയുംമാറ്റത്തിന്റെമാറ്റൊലി ഉയർത്തിയവയലാറിനെതൂലിക പടവാളാക്കിയ കവി'യെന്നാണ് കാവ്യാസ്വാദകരും നിരൂപകരും അദ്ദേഹത്തെ വിളിച്ചു. നിരവധി കൃതികളിലൂടെ മലയാള സാഹിത്യരംഗത്തിനും വയലാർ മുതൽക്കൂട്ടായി. വാക്കുകൾ ചിന്തയുടെ അറ്റത്ത് മനോഹരമായി സന്നിവേശിപ്പിച്ചു. നാദങ്ങൾ കൊണ്ട് വിസ്മയം സൃഷ്ടിച്ചു വയലാർ.

പ്രദീപ് വർഗീസ് അധ്യക്ഷനായി. കെ.വി.ജയപ്രകാശ്, ടി.യു.ജോൺസൺ, പി.ശിവദാസൻ, പി.ചിന്നക്കുട്ടൻ, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. വയലാർ ഗാനങ്ങളുടെ ആലാപനവും സമ്മാനദാനവും നടത്തി.

Advertisment