Advertisment

എലപ്പുള്ളിയിൽ സംസ്ഥാന സർക്കാർ അനുവദിച്ച മദ്യ ഉല്പാദന കേന്ദ്രത്തിനുള്ള അനുമതി റദ്ധാക്കണമെന്ന് : യുവമോർച്ച

New Update

പാലക്കാട്:  കുടിവെള്ളത്തെക്കാൾ വലുതല്ല മദ്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പ്രതിഷേധ കൂട്ടായ്മ യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ പാറ എലപ്പുള്ളിയിൽ സംഘടിപ്പിച്ചു.

Advertisment

publive-image

എലപ്പുള്ളിയിൽ സംസ്ഥാന സർക്കാർ അനുവദിച്ച മദ്യ ഉല്പാദന കേന്ദ്രത്തിനുള്ള അനുമതി റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. യുവമോർച്ച മലമ്പുഴ മണ്ഡലം പ്രസിഡണ്ട് അജയ്.കെ.കെ അദ്ധ്യക്ഷത വഹിച്ചു.

publive-image

പരിപാടിയിൽ ബിജെപി ജില്ലാ സെക്രട്ടറി പി.രാജീവ്‌ മാസ്റ്റർ, യുവമോർച്ച സംസ്ഥാന സമിതി അംഗം എ.കെ.ദിനോയ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.മണികണ്ഠൻ, ജില്ലാ കമ്മിറ്റി അംഗം സ്റ്റൈൽസൺ , യുവമോർച്ച ജില്ലാ അധ്യക്ഷൻ ഇ.പി.നന്ദകുമാർ, യുവമോർച്ച മണ്ഡലം സെക്രട്ടറി ദീപക്,യുവമോർച്ച ജില്ലാ സെക്രട്ടറി എ.ബിദിൻ, ബിജെപി മണ്ഡലംപ്രസിഡണ്ട് എൻ.ഷണ്മുഖൻ , ജനറൽ സെക്രട്ടറി പി.ബി.പ്രതാപൻ, മണ്ഡലം ഭാരവാഹികളായ ഹരിദാസ്, കെ.സി.സുരേഷ്, സന്തോഷ്, കൃഷ്ണദാസ്, ശിവദാസ്, സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment