Advertisment

'യുവശാസ്ത്ര- 2018' ഡിസംബര്‍ 2 ന്. ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  10 ല്‍ പഠിക്കുന്ന മിടുക്കരായ കുട്ടികള്‍ക്കായി പാലക്കാട് ന്യൂക്ലിയസ് നടത്തുന്ന സ്കോളര്‍ഷിപ്പ് പരീക്ഷ "യുവശാസ്ത്ര- 2018" ഡിസംബര്‍ 2 ന് നടക്കും. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും സൗജന്യമായി പരീക്ഷ എഴുതാവുന്നതാണ്.

Advertisment

(ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കേവലം 5 നിമിഷമേ ആവശ്യമുള്ളൂ.) 2019-20 വർഷം ന്യൂക്ലിയസ് പബ്ലിക് സ്കൂളിലെ മുഴുവൻ സമയ എൻട്രൻസ് ഇന്റഗ്രേറ്റഡ് +2 സയൻസ് (കമ്പ്യൂട്ടർ/ബയോളജി) ബാച്ചുകളിലേക്കുള്ള പ്രവേശനം "യുവശാസ്ത്ര- 2018" റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, പഠനത്തിൽ സമർത്ഥരായ കുട്ടികള്‍ക്ക് ന്യൂക്ലിയസ് പബ്ലിക് സ്കൂളിലെ മുഴുവൻ സമയ +2 ഇന്റഗ്രേറ്റഡ് സയൻസ് ബാച്ചുകളിൽ തീർത്തും സൗജന്യമായി 2 വർഷം പഠിക്കാനുള്ള അവസരങ്ങളടക്കം സ്കോളർഷിപ്പായി അനുവദിച്ചു നല്‍കുന്നതായിരിക്കും.

പഠന, പരിശീലനരീതികള്‍ വിദ്യാര്‍ഥി സൌഹൃദമാണ്. ആത്മവിശ്വാസത്തോടെ മുന്നേറാന്‍ വേണ്ട പരിശീലനമാണ് കുട്ടികൾക്കു ലഭിക്കുക.

വിശദ വിവരങ്ങൾക്ക്:

www.yuvasastra.com

ഫോൺ:9446070500

Advertisment