വായനാശീലവും സർഗാത്മക ചിന്തയും വളർത്തി ‘എന്റെ വായന, എന്റെപുസ്തകം’

Monday, July 9, 2018

കല്ലടിക്കോട്:  വായനാ പക്ഷാചരണത്തിന്റെയും സർഗാത്മക പ്രവർത്തനത്തിന്റെയുംഭാഗമായി കല്ലടിക്കോട് ഫ്രണ്ട്സ് ലൈബ്രറി പ്രതിദിന പുസ്തകാ സ്വാദന സദസ്സ് സംഘടിപ്പിച്ചു. “എന്റെ വായന, എന്റെപുസ്തകം,കുട്ടികളിലും മുതിർന്നവരിലും വായന ശീലം ജനിപ്പിക്കുന്ന ശ്രദ്ധേയ പദ്ധതിയായി.

വായനയുടെ പുതിയ മാനങ്ങൾ തേടിയുള്ള ഒത്തുചേരൽ പുസ്തകാസ്വാദനവും സർഗസംവാദവുമായി തുടരുകയാണ്. വായനാദിനമായ ജൂൺ 19 ന് റിട്ടയേർഡ്. ഡെപ്യൂട്ടി കലക്ടർ യു.നാരായണൻ കുട്ടി, “കലി “എന്ന പുസ്തകത്തിന്റെ ആസ്വാദനം അവതരിപ്പിച്ചു കൊണ്ട് ആരംഭിച്ച പരിപാടിയിൽ വിവിധ ദിവസങ്ങളിലായി രണ്ടാമൂഴത്തെക്കുറിച്ച് ടി.കെ ബിന്ദു, കാരൂർ കഥകളെക്കുറിച്ച് സി കെ രാജൻ മാസ്റ്റർ ,”അഗ്നിസാക്ഷി”യെക്കുറിച്ച് ബീനചന്ദ്രകുമാർ ,”ഗൗരി”യെക്കുറിച്ച് ഡേവിഡ് മാത്യു ,”ദേശത്തിന്റെ കഥ” യെക്കുറിച്ച് എം.അരുൺ രാജ് , “നൂറ് സിംഹാസനങ്ങളെ”ക്കുറിച്ച് കെ.എസ് സുമ , “പാപ്പിയോണിനെ”ക്കുറിച്ച് എം.കെ ഗായത്രി ആരാച്ചാറിനെക്കുറിച്ച് , നീരജ രാമകൃഷ്ണൻ തുടങ്ങിയവർ ആസ്വാദനമവതരിപ്പിച്ചു. തുടർന്ന് സംവാദവും നടത്തി.

×