ചിങ്ങം ഒന്നിന് കർഷക ദിനാചരണം. തച്ചമ്പാറയിൽ സ്വാഗത സംഘം രൂപീകരിച്ചു

സമദ് കല്ലടിക്കോട്
Saturday, August 4, 2018

തച്ചമ്പാറ:  വയലേലകളിലും തൊടികളിലും തോട്ടങ്ങളിലും പണിയെടുക്കുന്ന കര്‍ഷകന്‍റെ ദിനമായി ചിങ്ങം ഒന്ന് ആചരിക്കുമ്പോൾ ഈ വർഷത്തെ കർഷക ദിനാചരണം ആഗസ്റ്റ് 17ന് വെള്ളിയാഴ്ച തച്ചമ്പാറയിൽ ആചരിക്കുന്നതിന് ഒരുക്കങ്ങൾ തുടങ്ങി.

തച്ചമ്പാറ ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ, വിവിധ കർഷക സമിതികൾ എന്നിവയുടെ നേതൃത്വത്തിൽ വിപുലമായി നടത്തുന്നപരിപാടിയുടെ വിജയത്തിനായി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സുജാത (ചെയർപേഴ്സൺ) കൃഷി ഓഫീസർ എസ്. ശാന്തിനി (കൺവീനർ) എന്നിരേയും വിവിധ സബ്കമ്മിറ്റി കൺവീനർമാരായി കെ.കെ.സുന്ദരൻ (പ്രോഗ്രാം), പി.എസ്. ശശികുമാർ (ഫിനാൻസ് ), ബിനോയ് അയ്മനം (ഭക്ഷണം), ഉബൈദുള്ള എടായ്ക്കൽ (പബ്ളിസിറ്റി) എന്നിവരുമടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സുജാത അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.സഫീർ, വികസന ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണൽ ബീനാ ജോയി, ആരോഗ്യ ക്ഷേമ കാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ നൗഷാദ് ബാബു, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പലത, മെമ്പർമാരായ എം രാജഗോപാൽ, ഷാജു പഴുക്കാത്തറ, കൃഷി ഓഫീസർ എസ് ശാന്തിനി, കർഷക സമിതി ഭാരവാഹികളായ പി.അബൂബക്കർ, എം ഹമീദ്, ബിജു ജോസഫ്, സിബി കാഞ്ഞിരാംപാറ, സജീവ് എന്നിവർ പ്രസംഗിച്ചു

×