Advertisment

നാടിന്റെ പ്രതീക്ഷക്കൊത്തുയർന്ന വിദ്യാലയം. മികച്ച പി. ടി.എ കമ്മറ്റിക്കുള്ള പുരസ്‌ക്കാരം മൂച്ചിക്കല്‍ സ്‌കൂള്‍ ടീം ഏറ്റു വാങ്ങി

New Update

എടത്തനാട്ടുകര:  കേരള സംസ്ഥാന പാരന്റ്‌സ് ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ കമ്മറ്റി ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ എല്‍. പി. സ്‌കൂള്‍ പി. ടി. എ കമ്മറ്റിക്കുള്ള പുരസ്‌ക്കാരം എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ ടീം തൃശൂരില്‍ നടന്ന ചടങ്ങില്‍ ഏറ്റു വാങ്ങി.

Advertisment

publive-image

തൃശൂർ ചെമ്പുകാവ് ജവഹര്‍ ഭവനില്‍ സംസ്ഥാന ക്യഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍ കുമാര്‍ ഉല്‍ഘാടനം ചെയ്ത അവാര്‍ഡ് ദാന ചടങ്ങില്‍ ജയദേവന്‍ എം. പി. , മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവരില്‍ നിന്ന്പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍, എസ്. എം. സി ചെയര്‍മാന്‍ പൂതാനി നസീര്‍ ബാബു, പ്രധാനാധ്യാപിക എ സതീ ദേവി, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, പി. ടി. എ ഭാരവാഹികളായ മജീദ് പൂളക്കല്‍, പി. കെ. നൗഷാദ് അലി, കെ. കെ. ഫസ്ബിയ, പി. സുമിത, ജിഷ, ഷഫീന, അധ്യാപകരായ സി. മുസ്തഫ,പി. അബ്ദുസ്സലാം, ടി. എം. ഓമനാമ്മ, സി. കെ. ഹസീനാ മുംതാസ്, എ. സീനത്ത് , കെ. രമാ ദേവി, പി. ജിഷ, ഇ. പ്രിയങ്ക, പി. പ്രിയ, ടി. പി. മുഫീദ, കെ. ഷീബ, സ്‌കൂള്‍ ഡെപ്യൂട്ടി ലീഡര്‍ സി. അനഘ, സ്‌കൂള്‍ മന്ത്രി സഭാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌ക്കാരം ഏറ്റു വാങ്ങി.

കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ പി. ടി. എ കമ്മറ്റിയുടെ കീഴില്‍ നടപ്പിലാക്കിയ 'മൂച്ചിക്കല്‍ സ്‌കൂളിന് ഒരടി മണ്ണ് എന്റെ വക' സ്‌കൂള്‍ വികസനം പദ്ധതി, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിപൂവുകള്‍ പാടുമ്പോള്‍ പരിസ്ഥിതി ഗാന ദ്യശ്യാവിഷ്‌ക്കാരം, ജീവ കാരുണ്യം, ജൈവ ക്യഷി, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ബോധവല്‍ക്കരണം, വ്യക്തിത്വ വികാസം, അക്കാദമികം, ദിനാചരണങ്ങള്‍, കലാ കായിക വിദ്യാഭ്യാസം, സൈബര്‍ സുരക്ഷ എന്നിങ്ങനെവിവിധ മേഖലകളില്‍ സ്‌കൂളില്‍ നടപ്പിലാക്കിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ആണ് സ്‌കൂളിനെ അവാര്‍ഡിന് അര്‍ഹമാക്കിയത് ഈ അധ്യയന വർഷത്തിൽ തുടക്കമിട്ട 'എന്റെ കറി എന്റെ വീട്ടുമുറ്റത്ത്'പദ്ധതിയും ശ്രദ്ധേയമാണ്.

Advertisment