സംസ്ഥാനത്തെ മികച്ച സർക്കാർ എൽ പി സ്കൂൾ പി ടി എ കമ്മറ്റിക്കുള്ള പുരസ്ക്കാരം മൂച്ചിക്കൽ സ്കൂളിന്

സമദ് കല്ലടിക്കോട്
Tuesday, July 31, 2018

എടത്തനാട്ടുകര:  കേരള സംസ്ഥാന പാരന്റ്സ്‌ ടീച്ചേഴ്സ്‌ അസ്സോസിയേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സർക്കാർ എൽ പി സ്കൂൾ പി ടി എ കമ്മറ്റിക്കുള്ള പുരസ്ക്കാരത്തിന് എടത്തനാട്ടുക മൂച്ചിക്കൽ സ്കൂൾ അർഹരായി.

ആഗസ്റ്റ്‌ 4 നു (ശനി) തൃശൂർ ചെമ്പുകാവ്‌ ജവഹർ ഭവനിൽ സംസ്ഥാന വിഭ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങും. സംസ്ഥാന കൃഷി വകുപ്പ്‌ മന്ത്രി വി. എസ്‌. സുനിൽ കുമാർ അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ സ്‌കൂൾ പി.ടി.എ ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവാർഡ്‌ സ്വീകരിക്കും.

വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത്നടത്തുന്നതിനു പിന്തുണയേകിയരക്ഷിതാക്കൾ, നാട്ടുകാർ,പൂർവ്വ വിദ്യാർത്ഥികൾ, കുർബാൻ അസ്സോസിയേറ്റ്സ്‌, ലവ്‌ ആന്റ്‌ സെർവ്വ്‌, ഷെൽട്ടർ ഇന്ത്യ, എടത്തനാട്ടുകര ചല്ലഞ്ചേഴ്സ്‌ ആർട്സ്‌ ആന്റ്‌ സ്പോർട്സ്‌ ക്ലബ്ബ്‌, മൂച്ചിക്കൽ റോയൽ ഹീറോസ്‌ ആർട്സ്‌ ആന്റ്‌ സ്പോർട്സ്‌ ക്ലബ്ബ്‌, എടത്തനാട്ടുകര വാട്സ്‌ ആപ്പ്‌ കൂട്ടായ്മ, കോട്ടപ്പള്ളയിലെയും അലനല്ലൂരിലേയും വ്യാപാര സ്ഥപനങ്ങൾ, പിന്തുണയേകിയ മാധ്യമ പ്രവർത്തകർ തുടങ്ങി അനേകം സഹൃദയരുടെ പിന്തുണയാണ് ഈ അവാര്ഡിന് ഞങ്ങളെ അർഹമാക്കിയതെന്ന് മൂച്ചിക്കൽ ജി. എൽ. പി. എസ്‌ രക്ഷാകർതൃ സമിതിയും പ്രധാനധ്യാപികയും പത്രക്കുറിപ്പിൽ അറിയിച്ചു.

×