കരിമ്പയിൽ ഓണം പഴം പച്ചക്കറി വിപണന മേള ആഗസ്റ്റ് 15 മുതൽ

Tuesday, August 14, 2018

കല്ലടിക്കോട്:  കരിമ്പ ഇക്കോ ഷോപ്പിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 മുതൽ ആഗസ്റ്റ് 24 വരെ കല്ലടിക്കോട് കനാൽ ജംഗ്ഷനിൽ ഉള്ള കരിമ്പ ഇക്കോഷോപ്പു പരിസരത്ത് ഓണം പഴം പച്ചക്കറി വിപണന മേള നടത്തും.

വിഷരഹിതമായ നാടൻ പഴം പച്ചക്കറികളും, മറുനാടൻ പച്ചക്കറികളും , മൂല്യ വർദ്ധിത ഉത്പന്നങ്ങളും മേളയിൽ ഉണ്ടായിരിക്കും. കൂടാതെ ഹൈബ്രീഡ് ഇനത്തിൽ പെട്ട മുന്തിയതരം ഫലവൃക്ഷ തൈകളുടെ വലിയ ശേഖരവും ഇതോടനുബന്ധിച്ചു കരിമ്പ ഇക്കോഷോപ് ഒരുക്കിയിട്ടുണ്ട്.

കരിമ്പ തേൻ കർഷക കൂട്ടായ്മയുടെ ശുദ്ധമായ നാടൻ തേനും സ്റ്റാളിൽ ഉണ്ടായിരിക്കും. ആഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക് കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ജയശ്രീ ടീച്ചർ വിപണനമേള ഉത്ഘാടനം ചെയ്യും.

×