പത്തിലയും ദശ പുഷ്പങ്ങളും ഒരുക്കി തച്ചമ്പാറയിലെ കർഷകർ. ഉദ്ഘാടനം കെ.ടി.സുജാത നിർവഹിച്ചു

സമദ് കല്ലടിക്കോട്
Wednesday, August 1, 2018

തച്ചമ്പാറ:  കർക്കിടക മാസത്തിൽ ഉപയോഗിക്കുന്ന പത്ത് ഇനം ഇലകളുടെയും ദശപുഷ്പങ്ങളുടേയും പ്രദർശനമൊരുക്കി തച്ചമ്പാറ കർഷകർ. തച്ചമ്പാറ കൃഷി ഭവന്റെയും ആത്മ സൊസൈറ്റിയുടേയും നേതൃത്വത്തിൽ ഇക്കോഷോപ്പിനു സമീപമാണ് പ്രദർശനം തുടങ്ങിയത്.

മുൻകാലങ്ങളിൽ പഞ്ഞമാസ കാലത്ത് ഉപയോഗിച്ചിരുന്ന നാടൻ പച്ചക്കറികളും ഇലക്കറികളുമെല്ലാം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം നടത്തുന്നത് . അന്യം നിന്നു പോകുന്ന പ്രകൃതി വിഭവങ്ങളെയും ഔഷധ സ്രോതസ്സുകളെയും അറിയാനും അവയുടെ സംരക്ഷണത്തിലേക്കും പത്തിലച്ചന്ത വെളിച്ചം വീശുന്നു.

ഇതോടൊപ്പം കറിവെയ്ക്കാൻ ഉപയോഗിക്കുന്ന വിവിധ തരം ഇലകളുടേയും പ്രദർശനവും നടത്തുന്നുണ്ട്. പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സുജാത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.സഫീർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എസ്. ശാന്തിനി വിശദീകരണം നടത്തി. വിവിധ കർഷക സമിതി ഭാരവാഹികളായ എം. ഹമീദ്, പി.അബൂബക്കർ, ഉബൈദുള്ള എടായ്ക്കൽ, ജെ.ഐസക്, കെ.സി.മത്തായി എന്നിവർ പ്രസംഗിച്ചു.

×