Advertisment

ബീലിവേഴ്സ് ചർച്ച് മെത്രാപോലീത്ത സപ്തതി നിറവിൽ: സ്വാഗത സംഘ രൂപികരണം 15ന്

New Update

തിരുവല്ല:  നിരണത്തിന്റെ കർമ്മ പുരുഷനും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ആയ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത സപ്തതി നിറവിൽ.

Advertisment

സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ട് നില്കുന്ന വിവിധ കർമ്മ പരിപാടികൾക്ക് നിരണം അതിഭദ്രാസനം രൂപരേഖ തയ്യാറാക്കി.വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപെടുത്തി 70 അംഗങ്ങൾ അടങ്ങിയ സ്വാഗത സംഘം ജനുവരി 15ന് 2 മണിക്ക് രൂപികരിക്കും.

publive-image

ഇതിന് മുന്നോടിയായി ഭദ്രാസന ഓഫിസിൽ ചേർന്ന ആലോചന യോഗത്തിൽ അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ് അധ്യക്ഷത വഹിച്ചു.

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് മാനേജർ ഫാ. സിജോ പന്തപള്ളിൽ, ഭദ്രാസന സെക്രട്ടറി ഫാ. റെജി കെ. തമ്പാൻ,ഫാ. അജു പി. ജോൺ,ഫാ. ഷിജു മാത്യു, ഫാ. റോബിൻ കെ തമ്പി,ഫാ. സജു തോമസ്,ഫാ. ജെശുദാസ്,സിബി സാം തോട്ടത്തിൽ,ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ സംബന്ധിച്ചു.

Advertisment