Advertisment

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ത്രിദിന ഉപവാസ പ്രാർത്ഥനാ യജ്ഞം നിരണത്ത്

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

നിരണം: ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആഗോള വ്യാപകമായി ത്രിദിന ഉപവാസ പ്രാർത്ഥനാ യജ്ഞത്തിന് തുടക്കമായി. സഭാ സ്ഥാപകനും പരമാധ്യക്ഷനുമായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമ മെത്രാപോലീത്തയുടെ മാതൃഇടവകയായ നിരണം സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ നടന്ന ത്രിദിന ഉപവാസ പ്രാർത്ഥനാ യജ്ഞം ഇടവക വികാരി റവ.ഫാദർ ഷിജു മാത്യു ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഡീക്കൻ റവ. ജയിംസ് മുളപ്പൻമഠം മദ്ധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി. നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റീസ് മൈനോറിറ്റി സെൽ നാഷണൽ ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള വചന ശുശ്രൂഷ നിർവഹിച്ചു.

publive-image

ചർച്ച് ക്വയറിന്റെ നേതൃത്വത്തിൽ ഗാന ശുശ്രൂഷ നടന്നു. പോൾ സി.വർഗ്ഗീസ്, അനീഷ് ജോൺ എന്നിവർ ക്രമികരണങ്ങൾക്ക് നേതൃത്വം നൽകി. ഞായാറാഴ്ച (21.7.2019)നടക്കുന്ന വി. കുർബാനയോടു കൂടി ത്രിദിന ഉപവാസ പ്രാർത്ഥന യജ്ഞം സമാപിക്കും.

ആഗോള തലത്തിൽ 32 ലക്ഷത്തിലധികം വിശ്വാസികൾ അടങ്ങുന്ന എപ്പിസ്കോപ്പൽ സഭയാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്.

Advertisment