Advertisment

ജവാൻ ഷൈൻ രാജൻ മെമ്മോറിയൽ ഫുട്ബോൾ കിരീടം പടിഞ്ഞാറ് ഭാഗം യുവജന പ്രസ്ഥാനത്തിന്

New Update

പന്തളം: അറത്തിൽ സെൻറ് ജോർജ് ഇടവകയിലെ യുവജനപ്രസ്ഥനത്തിന്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര അടിസ്ഥാനത്തിൽ യുവജനപ്രസ്ഥാനം യൂണിറ്റുകൾക്ക് ആയി മുൻ അംഗം ഷൈൻ രാജന്റെ സ്മരണാർത്ഥം "ജവാൻ ഷൈൻ രാജൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്" സംഘടിപ്പിച്ചു.

Advertisment

publive-image

പന്തളം മുൻസിപ്പാലിറ്റി നാലാം വാർഡ് കൗൺസിലർ അനിൽകുമാർ ഉത്‌ഘാടനം ചെയ്തു. സ്പോർട്സ് ക്ലബ് സെക്രെട്ടറി ജെറിൻ എബ്രഹാം ഏവരെയും സ്വാഗതം ആശംസിച്ചു സംസാരിച്ചു.

18 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഫൈനലിൽ കുടശ്ശനാട്‌ സെന്റ്.സ്റ്റീഫൻസ് ഓർത്തഡോസ് കത്തീഡ്രൽ പടിഞ്ഞാറുഭാഗം യുവജനപ്രസ്ഥനവും സെന്റ് ജോർജ് യുവജനപ്രസ്ഥനവും ചെങ്ങരൂർ തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടി.

publive-image

കലാശക്കളിയിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ചെങ്ങരൂർ യുവജന പ്രസ്ഥാനത്തെ തറപറ്റിച്ച് ആശിഷ് റെജി നയിച്ച പടിഞ്ഞാറ് ഭാഗം യുവജനപ്രസ്ഥാനം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

വിജയികൾക്ക് ഇടവക വികാരി ഫാദർ ജോൺ പോൾ സമ്മാനദാനം നടത്തി.

Advertisment