Advertisment

വൈ.എം.സി.എ മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യുവിന്റെ മാതാവ് ലീലാമ്മ മാത്യു നിര്യാതയായി

New Update

പത്തനംതിട്ട: വൈ. എം.സി.എ മുൻ ദേശീയ പ്രസിഡന്റും കേരള കൗൺസിൽ ഓഫ് ചർച്ചസ് ഉപാധ്യക്ഷനുമായ ഡോ. ലെബി ഫിലിപ്പ് മാത്യുവിന്റെ മാതാവ് പത്തനംതിട്ട താഴെ വെട്ടിപ്പുറം നെല്ലിമൂട്ടിൽ ഗാർഡൻസിൽ ലീലാമ്മ മാത്യു (86- റിട്ടേഡ് ഹെഡ്മിസ്ട്രസ്സ് കോട്ടയം പള്ളം സി.എം.എസ് ഹൈസ്കൂൾ) നിര്യാതയായി.

Advertisment

publive-image

സംസ്കാരം ഫെബ്രുവരി 15ന് ശനിയാഴ്ച രാവിലെ 10.30 ന് പത്തനംതിട്ട ടൗൺ, സ്റ്റേഡിയം ജംഗ്ഷനിലെ ഓൾ സൈന്റ്സ് സി.എസ്.ഐ പള്ളിയിൽ നടക്കും.

പരേത മേലുകാവ് സി.എം.എസ് ഹൈസ്കൂൾ, കുമ്പളാംപൊയ്ക സി.എം.എസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭർത്താവ് പരേതനായ എം.ജോർജ് മാത്യു, റിട്ടേർഡ് ഹെഡ്മാസ്റ്റർ കമ്മ്യൂണിറ്റി സ്കൂൾ റാന്നി - പത്തനംതിട്ട വൈ എം സി എയുടെ മുൻ സെക്രട്ടറിയും ആയിരുന്നു.

Advertisment