Advertisment

ഞായറാഴ്ച പരീക്ഷ നടത്തുവാനുള്ള ആലോചനയിൽനിന്ന് പി എസ് സി പിൻമാറണം: ദേശീയ ജനജാഗ്രതാ പരിഷത്

author-image
admin
New Update

പത്തനംതിട്ട:  നിപ്പാ ബാധയെ തുടർന്ന് ഒട്ടേറെ പി എസ് സി പരീക്ഷകൾ മാറ്റി വെക്കേണ്ട സാഹചര്യത്തിൽ നിയമനനടപടികൾ യഥാസമയം പൂർത്തീകരിക്കുന്നതിന് ഞായറാഴ്ച ക്കൂടി പരീക്ഷ നടത്തുവാനുള്ള ആലോചനയിൽനിന്നും പി എസ് സി പിൻമാറണമെന്ന് ദേശീയ ജനജാഗ്രതാ പരിഷത് ആവിശ്യ പ്പെട്ടു.

Advertisment

സ്‌കൂളുകൾ ശനിയാഴ്ച പഠനവും ആദ്ത്യപകരുടെ ക്‌ളസ്റ്റർ യോഗവും നടക്കുന്നതിനാൽ പരീക്ഷനടത്തുവാൻ ലഭ്യമല്ലായെന്നത് ശരിയെങ്കിലും ഞായറാഴ്ച പരീക്ഷനടത്തുവാനുള്ള ആലോചന ഉദ്ദ്യോഗാർഥികളിലും, ജീവനക്കാരിലും ആശങ്കപരിത്തിയിട്ടുണ്ട്.

ന്യുനപക്ഷ വിഭാഗത്തിൽപ്പെട്ടവർ കാലാകാലങ്ങളായി നടത്തിവരുന്ന ആചാരങ്ങൾക്കും, അനുഷ്ട്ടാനുകൾക്കും ഭംഗംവരുത്തുന്നതാണ് ഞായറാഴ്ചപരീക്ഷ.

ആയതിനാൽ പ്രസ്‌തുത ആലോചനയിൽ നിന്നും പി എസ് സി പിൻതിരിയണമെന്ന്‍ സംസ്ഥാന പ്രസിഡന്റ് അജി ബി.റാന്നി അജി ആവിശ്യപ്പെട്ടു.

Advertisment