Advertisment

ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തങ്ങൾ നീട്ടുക: റവ ഷിജു മാത്യു

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

നിരണം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് തങ്ങളാൽ ആവുന്ന നിലയിൽ സഹായഹസ്തങ്ങൾ നീട്ടണമെന്നും അശരണർക്ക് ആശാദീപമായി വിശ്വാസി സമൂഹം മാറണമെന്നും ഉള്ള ആഹ്വാനത്തോട് മൂന്ന് ദിവസം നീണ്ടു നിന്ന ഉപവാസ പ്രാർത്ഥന യജ്ഞം സമാപിച്ചു. നിരണം സെന്റ് തോമസ് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 19 മുതൽ 21 വരെ നടന്ന ത്രിദിന ഉപവാസ പ്രാർത്ഥനാ യജ്ഞത്തിന്റെ സമാപന ചടങ്ങിൽ നിർധന രോഗിക്ക് സഹായം നല്കി കൊണ്ട് സംസാരിക്കുകയായിരുന്നു ഇടവക വികാരിയായ റവ.ഷിജു മാത്യം.

Advertisment

publive-image

സഭാ സ്ഥാപകനും പരമാധ്യക്ഷനുമായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമ മെത്രാപോലീത്തയുടെ മാതൃഇടവകയായ നിരണം സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ നടന്ന ത്രിദിന ഉപവാസ പ്രാർത്ഥനാ യജ്ഞം ഇടവക വികാരി റവ.ഫാദർ ഷിജു മാത്യു ഉദ്ഘാടനം ചെയ്തു.

നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റീസ് മൈനോറിറ്റി സെൽ നാഷണൽ ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള,ഡീക്കൻ റവ. ജയിംസ് മുളപ്പൻമഠം എന്നിവർ മുഖ്യ സന്ദേശം നല്കി. ചർച്ച് ക്വയറിന്റെ നേതൃത്വത്തിൽ ഗാന ശുശ്രൂഷ നടന്നു.പോൾ സി.വർഗ്ഗീസ്, അനീഷ് ജോൺ, ഷിബു ചെറിയാൻ ,സേവികാ സംഘം സെക്രട്ടറി അന്നമ്മ ചിറയിൽ എന്നിവർ ക്രമികരണങ്ങൾക്ക് നേതൃത്വം നൽകി.

publive-image

റവ.ഫാദർ ഷിജു മാത്യം വിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന അർപ്പിച്ചു.തുടർന്ന് ഗ്രൂപ്പുകളായി വിവിധ വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു.തുടർന്ന് നടന്ന സമാപന ചടങ്ങിൽ മുൻ ദില്ലി മുഖ്യമന്ത്രിയും മുൻ കേരള ഗവർണറുമായിരുന്ന ഷീല ദീക്ഷിത്തിന്റെ വേർപാടിൽ ഇടവക അനുശോചനം രേഖപെടുത്തി.ഡീക്കൻ റവ. ജയിംസ് മുളപ്പൻമഠം മദ്ധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നല്കി.

സഭയുടെ പരമാധ്യഷ്യൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമ മെത്രാപോലീത്തയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച ഉപവാസ പ്രാർത്ഥന യജ്ഞത്തിൽ ആഗോള വ്യാപകമായി 32 ലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുത്തു.

Advertisment